ധനകോടി ചിട്ടി തട്ടിപ്പ് കേസില്‍ കമ്പനി എംഡി സജി സെബാസ്റ്റ്യന്‍ അറസ്റ്റില്‍. വയനാട് ബത്തേരി പൊലീസിന് മുന്നില്‍, ഒളിവിലായിരുന്ന പ്രതി കീഴടങ്ങുകയായിരുന്നു. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.
വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്‌സ് കമ്പനി വിവിധ ജില്ലകളിലെ നൂറിലേറെ നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതി. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് 20 കോടിയോളം രൂപയാണ് കമ്പനി തിരികെ കൊടുക്കാനുള്ളത്. കമ്പനിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി വന്നതോടെ എംഡി സജി സെബാസ്റ്റ്യന്‍ ബത്തേരി പൊലീസില്‍ നേരിട്ട് ഹാജരായി.
അന്വേഷണ സംഘം പ്രതിയെ ചോദ്യം ചെയ്ത്, അറസ്റ്റ് രേഖപ്പെടുത്തി. എംഡി സജി സെബാസ്റ്റ്യനെ കോടതിയില്‍ ഹാജരാക്കും. വഞ്ചനാ കേസാണ് ചുമത്തിയിരിക്കുന്നത്. കമ്പനിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം മുന്‍ എംഡി മറ്റത്തില്‍ യോഹന്നാന്‍ ആണെന്നാണ് പ്രതി സജി സെബാസ്റ്റ്യന്റെ വാദം.
മുന്‍ എംഡി മറ്റത്തില്‍ യോഹന്നാനെതിരെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും ബത്തേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും പൂട്ടി ഉടമകള്‍ കബളിപ്പിച്ചെന്ന പരാതിയുമായി ധനകോടി ചിറ്റ്‌സിലെ ജീവനക്കാരും രംഗത്തെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here