‘ആ മനുഷ്യന്‍ ഒരിക്കല്‍ പോലും മുഖം ചുളിച്ചില്ല’; തന്റെ വില്ലനെ കുറിച്ച് ധനുഷ്- വീഡിയോ

ധനുഷിന്റെ അമ്പതാമത്തെ ചിത്രമാണ് രായന്‍. ഈ ചിത്രത്തിലൂടെ സംവിധായകനായും കഴിവ് തെളിയിച്ച ധനുഷ് തന്റെ സഹതാരം എസ് ജെ സൂര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയ എസ് ജെ സൂര്യ, ഗറ്റപ്പിലും വ്യത്യസ്തനായാണ് ചിത്രത്തിലുടനീളമുള്ളത്.

ALSO READ:  കെപിസിസി നേതാക്കൾ തമ്മിലുള്ള തർക്കം; പാർട്ടിക്കുള്ളിലെ ചർച്ചകൾ ചോരുന്നതിൽ അതൃപ്തിയറിയിച്ച് ഹൈക്കമാൻഡ്

സേതുവെന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഈ ഗാങ്ങ്സ്റ്റര്‍ ചിത്രം ഏറ്റെടുത്ത ആരാധകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നത് സംശയമില്ലാത്ത കാര്യമാണ്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് വീണ്ടും സേതു എന്ന കഥാപാത്രത്തെ പ്രേക്ഷകരിലെത്തിക്കാന്‍ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. അതില്‍ പ്രകാശ് രാജും ധനുഷും ചിത്രത്തെയും എസ് ജെ സൂര്യയെയും കുറിച്ചാണ് പറയുന്നത്.

ALSO READ: കുവൈറ്റിലെ താമസ നിയമ ലംഘകര്‍ പിടിയില്‍; നടപടി ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍

ധനുഷ് എനിക്ക് സിനിമയിലെ ചില സീനുകള്‍ കാണിച്ചു തന്നിരുന്നു. ബ്രില്യന്റായിരുന്നു അതെന്ന് പ്രകാശ് രാജ് പറയുന്നു. അതേസമയം ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല. അത്രയും സന്തോഷത്തോടെ എന്‍ജോയ് ചെയ്താണ് സേതുവിനെ എസ്.ജെ സൂര്യ അവതരിപ്പിച്ചതെന്ന് ധനുഷും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here