ഔദ്യോ​ഗികമായി പിരിഞ്ഞ് ധനുഷും ഐശ്വര്യയും

Dhanush and Aishwarya

നടൻ ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു. ഇന്ന് ചെന്നൈ കോടതി വിവാഹമോചനം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ലെന്ന ഇരുകൂട്ടരുടേയും വാദം പരി​ഗണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. കഴിഞ്ഞ മൂന്നു തവണയും ഹിയറിങ്ങിന് വിളിച്ചപ്പോൾ ഇരുവരും ഹാജരായിരുന്നില്ല. അതിനാൽ തന്നെ ഇരുവരും ഒന്നിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ സംയുക്തപ്രസ്താവനയായി 2022-ലാണ് ധനുഷും ഐശ്വര്യയും വേർപിരിയുന്ന വാർത്ത അറിയിച്ചത്. ‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര. വളര്‍ച്ചയുടെയും മനസ്സിലാക്കലിന്റെയും വിട്ടുവീഴ്ച കളുടേയും പൊരുത്തപ്പെടലിന്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മള്‍ നമ്മുടെ വഴികള്‍ വേര്‍പെടുന്ന ഒരിടത്താണ് നില്‍ക്കുന്നത്. ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത നല്‍കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.’ എന്നാണ് ഇരുവരും പ്രസ്താവനയിലൂടെ പറഞ്ഞത്.

Also Read: ഒരു വിവാഹ ഡോക്യുമെന്‍ററിക്ക് 50 കോടി! നാഗചൈതന്യയുടെ കല്യാണത്തിന് പടം പിടിക്കാൻ വരുന്നത് നെറ്റ്ഫ്ലിക്സ്

2004-ലാണ് ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹം. ലിംഗ, യാത്ര എന്ന രണ്ടു മക്കളുമുണ്ട്. ധനുഷിനെ നായകനാക്കി ‘3’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News