ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്; നായിക സിഡ്‌നി സ്വീനി, അണിയറയിൽ ഒരുങ്ങുന്നത് ആക്ഷൻ ചിത്രമെന്ന് സൂചന

dhanush new hollywood

തെന്നിന്ത്യൻ സൂപ്പർ താരം എന്ന് ധനുഷിനെ വിളിച്ചാൽ അതൊരു നീതികേടാവും. തുടക്കം തമിഴ് സിനിമയിലൂടെ ആയിരുന്നെങ്കിലും ഇങ്ങ് സൗത്ത് ഇന്ത്യൻ ഇന്‍റസ്ട്രികൾ മുതൽ ബോളിവുഡും കടന്നു ലോകസിനിമ തലസ്ഥാനമായ ഹോളിവുഡിൽ വരെ ബിഗ് സ്‌ക്രീനിൽ നിറഞ്ഞാടാൻ ഭാഗ്യം ലഭിച്ച മറ്റൊരു ഇന്ത്യൻ നടൻ ഉണ്ടാകില്ല. ‘ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ’, ക്യാപ്റ്റൻ അമേരിക്ക താരം ക്രിസ് ഇവാൻസിനൊപ്പമുള്ള ‘ദി ഗ്രേമാൻ’ എന്നീ സിനിമകൾക്ക് ശേഷം ധനുഷ് വീണ്ടും മറ്റൊരു ഹോളിവുഡ് സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സോണി പിക്ചേഴ്സ് നിർമിക്കാനൊരുങ്ങുന്ന ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ഹോളിവുഡ് സിനിമയിൽ ധനുഷ് നായകനായി എത്താനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യൂഫോറിയ, മാഡം വെബ്, ദി വൈറ്റ് ലോട്ടസ്, എനിവൺ ബട്ട് യൂ എന്നീ സിനിമകളിലൂടെ ഹോളിവുഡ് ഐക്കണായി മാറിയ നടിയാണ് സിഡ്നി സ്വീനി.

also read;ട്രെൻഡിങ് ‘മാർപാപ്പ’ വീഡിയോ ഗാനം പുറത്തിറങ്ങി; പ്രതീക്ഷകൾ വാനോളമുയർത്തി ‘മാർക്കോ’ വരുന്നു

സ്ട്രീറ്റ് ഫൈറ്ററിൽ ധനുഷിന്‍റെ നായികയായി സിഡ്നി എത്തുന്നുവെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള സിനിമ, 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. എന്നാൽ, കാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളിൽ നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

‘അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ’, ‘എൻഡ്ഗെയിം’, ‘ക്യാപ്റ്റൻ അമേരിക്ക’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത റൂസ്സോ ബ്രതേ‍ഴ്സ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായ ഗ്രേമാനാണ് ധനുഷ് അവസാനമായി അഭിനയിച്ച ഹോളിവുഡ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk