ധനുഷ പരീക്ഷയെഴുതി; മടങ്ങിയെത്തുമ്പോൾ തന്നെക്കാത്ത് അച്ഛനില്ലെന്നറിയാതെ..

കായംകുളം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിയായ ധനുഷ സതീഷ് ഇന്നലെ എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ അറിഞ്ഞിരുന്നില്ല മടങ്ങിയെത്തുമ്പോൾ തന്നെക്കാത്ത് അച്ഛനില്ലെന്ന്. അച്ഛൻ സതീഷ് കഴിഞ്ഞ ദിവസം രാത്രി വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ധനുഷ പരീക്ഷയെഴുതുമ്പോൾ സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലായിരുന്നു.

Also Read: പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് ശക്തം, രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംക്‌ഷനിൽ ഞായറാഴ്ച രാത്രി നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിലാണു പുള്ളിക്കണക്ക് മയൂരി ഹൗസിൽ സതീശ് കുമാർ(45) മരിച്ചത്. സതീഷ് മരിച്ചവിവരം പരീക്ഷ കഴിയും വരെ ധനുഷയും അമ്മയും അറിഞ്ഞിരുന്നില്ല. ബന്ധുവായ അനിതയാണ് രാവിലെ ധനുഷയെ സ്കൂളിലേക്ക് കൊണ്ടുപോയതും ഉച്ചയ്ക്ക് കൂട്ടിക്കൊണ്ടുവന്നതും. ചില അധ്യാപകരും വിദ്യാർത്ഥികളും മരണവിവരം അറിഞ്ഞിരുന്നെങ്കിലും ധനുഷ അറിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.

Also Read: വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കമായി; കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം

കായംകുളത്തെ ഹെയർ സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരിച്ച സതീഷ്. ധനുഷ പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയശേഷമാണ് സതീഷിന്റെ മരണവിവരം അമ്മയും മകളും അറിഞ്ഞത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പുള്ളിക്കണക്ക് മണ്ണത്ത് നന്ദനത്തിൽ ബിജു ബാബു (45) വിനെ പരുക്കുകകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News