ധനുഷ് ചിത്രം രായന്‍ പ്രേക്ഷക പ്രതീക്ഷയില്‍; മുന്‍കൂറായി വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍

ധനുഷ് ചിത്രം രായനില്‍ പ്രേക്ഷ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിനായി വലിയ രീതിയിലുള്ള പ്രീ സെയില്‍ കളക്ഷനാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം ആകെ 1,11010 എണ്ണം വിറ്റുവെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ ബുക്ക് മൈ ഷോ റിപ്പോര്‍ട്ട്.

ALSO READ:ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ ആരാണെന്നറിയാമോ? അത് ദേ ഇങ്ങേരാണ്; വർഷത്തിൽ 84.16 കോടി രൂപ

ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്. മലയാളത്തില്‍ നിന്ന് നിത്യ മേനന്‍, കാളിദാസ് ജയറാം തുടങ്ങിയവരും സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍, എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരും പ്രധാനവേഷങ്ങളായി എത്തുന്നു. ഓം പ്രകാശാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എ ആര്‍ റഹ്‌മാന്‍. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. അതേസമയം ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് പുറത്തുവിട്ടിട്ടില്ല.

ALSO READ:റബര്‍ ഷീറ്റ് അടിക്കുന്ന റോളറുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News