24 മണിക്കൂർ സമയം, ധിക്കരിച്ചാൽ ​ഗുരുതരമായ പ്രത്യാഘാതം; വീണ്ടും നയൻതാരയ്ക്ക് ധനുഷിന്റെ വക്കീൽ നോട്ടീസ്

Nayanthara Dhanush

‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ റിലീസിനു മുമ്പേ വിവാദത്തിലായിരുന്നു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ് ആരംഭിച്ചത്. ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് പറഞ്ഞ് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. അതിനെതിരെ നടി ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി രം​ഗത്തെത്തുകയും ചെയ്തിരുന്നു.

ധനുഷ് തന്നോട് പകപോക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ നയൻതാര പറഞ്ഞത്. ഇപ്പോൾ ഇതാ അതിന് ധനുഷിന്റെ ഭാ​ഗത്തുനിന്ന് മറുപടി വന്നിരിക്കുകയാണ്. ധനുഷിന്റെ അഭിഭാഷകൻ അയച്ച വക്കീൽ നോട്ടീസിന്റെ രൂപത്തിലാണ് മറുപടി.

Also Read: ലാലിനെ ചേർത്ത് നിർത്തി സ്വന്തം ഇച്ചാക്ക, രാത്രിയിൽ സോഷ്യൽമീഡിയക്ക് തീ പകർന്ന് ഒരു ചാക്കോച്ചൻ സെൽഫി-വൈറൽ

നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് പുതിയ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു.

ഇപ്പോൾ ധനുഷിന്റെ വക്കീൽ അയച്ച പുതിയ നോട്ടീസും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. ഇരുവർക്കുമെതിരെ വിമർശനവും പിന്തുണയും ഒരു പോലെ ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News