ധന്യയ്ക്ക് ആറ് ആഡംബര കാറുകൾ; ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമ; നിഗൂഢത അന്വേഷിക്കുന്നു

ധനകാര്യ സ്ഥാപനത്തില്‍  നിന്നും 20 കോടി തട്ടിയെടുത്ത കേസില്‍ പ്രതിയായ അസിസ്റ്റന്റ് മാനേജര്‍ ധന്യാമോഹനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ, തട്ടിപ്പില്‍ മറ്റു ചിലരുടെ പങ്കുകൂടി അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. പ്രതിക്ക് കുഴല്‍പ്പണ സംഘവുമായി ബന്ധമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇവരുടെ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ കുഴല്‍പ്പണ സംഘത്തിന്റെ സഹായം ലഭിച്ചെന്നാണ് വിവരം. മാത്രമല്ല ഇവര്‍ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയുമാണ്.

ALSO READ:  സിനിമ വ്യാജ പതിപ്പ് ഇറക്കുന്ന സംഘം അറസ്റ്റിൽ, പിടിയിലായത് ധനുഷ് ചിത്രം രായൻ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ

സ്വന്തം പേരില്‍ മാത്രം അഞ്ചോളം ബാങ്ക് അക്കൗണ്ടുകളുള്ള ധന്യ എട്ടോളം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്. അതേസമയം ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ പൊലീസ് ബാങ്ക് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും.

പതിനെട്ട് വര്‍ഷമായി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ധന്യ, കഴിഞ്ഞ അഞ്ചു വര്‍ഷകാലയളവിനിടയിലാണ് കോടികള്‍ തട്ടിയെടുത്തത്. ഈ തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച പ്രതിയുടെ പേരില്‍ വന്‍വിലയുള്ള ആറ് കാറുകളാണുള്ളത്. രണ്ടു കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളി ഇടപാടില്‍ ആധായനികുതി വകുപ്പ് വിവരങ്ങള്‍ തേടിയെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല.

ALSO READ:  ഇരുപതോളം കുരുന്നുകളുടെ ജീവന്‍ രക്ഷിച്ച് അയാള്‍ മരണത്തിന് കീഴടങ്ങി; ‘ദ റിയല്‍ ഹീറോ’

കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ധന്യ തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration