ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയ ധന്യാ മോഹൻ റിമാൻഡിൽ

മണപ്പുറം ഫിനാൻസിൻ്റെ ഭാഗമായ മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും 20 കോടിയുടെ തട്ടിപ്പ് നടത്തിയ പ്രതി ധന്യാ മോഹനെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് പ്രതിയെ വലപ്പാട് പൊലീസിന് കൈമാറുകയായിരുന്നു.

Also Read; ധന്യയ്ക്ക് ആറ് ആഡംബര കാറുകൾ; ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമ; നിഗൂഢത അന്വേഷിക്കുന്നു

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി വികെ രാജു പറഞ്ഞു. ലോൺ ആപ് വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിട്ടുള്ളത്. തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഓൺലൈൻ ട്രേഡിങ്ങിനും മറ്റുമായി ഉപയോഗിച്ചതായും ഇതിൽ ലാഭ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രതി സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി പറഞ്ഞു.

Also Read; അഞ്ച് സെൻറ് സ്ഥലം ചന്ദ്രനിൽ വാങ്ങിച്ചിട്ടുണ്ട്, ബാഗ് മുഴുവൻ കാശാണ്; ധനകാര്യ സ്ഥാപനത്തിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി

കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും, പ്രതിയെ വിശദമായ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും ഡിവൈഎസ്പി അറിയിച്ചു. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. ബന്ധുക്കളുടെ പേരിൽ ഉൾപ്പെടെ വ്യാജ ലോൺ അക്കൗണ്ടുകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. 18 വർഷമായി ഇവർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് എജിഎം സ്ഥാനത്തിരുന്ന് ധന്യാ മോഹന്‍ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News