രണ്ട് തവണ ജയിൽ കിടന്നു, ഒന്ന് വാട്ടർ അതോറിറ്റിയെ ആക്രമിച്ച കേസിൽ, മറ്റൊന്ന് പുറത്തു പറയാൻ കഴിയില്ല; ധർമജൻ

രണ്ടു തവണ ജയിലിൽ കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് നടൻ ധർമജൻ. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് നടൻ തുറന്നു പറഞ്ഞത്. അതിൽ ഒന്നിന്റെ കാരണം വെളിപ്പെടുത്തിയെങ്കിലും രണ്ടാമത്തേത് പറയാൻ കഴിയില്ല എന്നായിരുന്നു ധർമജൻ പറഞ്ഞത്.

ധർമജൻ പറയുന്നു

ALSO READ: ‘അവള് വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ ഉപേക്ഷിക്കും’; കൊല്ലം സുധിയുടെ ഭാര്യ താൻ നേരിടേണ്ടി വന്ന കുത്തുവാക്കുകളെ കുറിച്ച് പറയുന്നു

പൊലീസിന്റെ ഒത്തിരി പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. പൊലീസുകാരുടെ വിളി വരുമ്പോള്‍ പേടിയാണ്. അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥ. പക്ഷെയൊരു വലിയ കാര്യം എന്തെന്നാൽ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് തവണ ഈ ജയിലില്‍ കിടന്നിട്ടുണ്ട്. എട്ട് ദിവസം ജയിലിൽ കിടക്കാനുള്ള യോഗം എനിക്കുണ്ടായി അന്ന്. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ചിലപ്പോൾ ഓർമയുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കടിവെള്ള സമരവുമായി വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ ആണ് ഒരു തവണ കിടന്നത്. മറ്റൊന്ന് കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു. അത് എന്തിന് വേണ്ടിയാണെന്ന് പറയാന്‍ പറ്റില്ല.

ALSO READ: സിനിമയുടെ വലിപ്പവും ചെറുപ്പവും നോക്കാറില്ല, സിനിമ ഇറങ്ങുമ്പോൾ പണ്ടത്തേക്കാൾ ടെൻഷനാണ് ഇപ്പോൾ; മമ്മൂട്ടി

അതേസമയം, ധർമജന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേർ പങ്കുവെച്ച, കമന്റുകൾ രേഖപ്പെടുത്തിയ ഈ വീഡിയോയിൽ ധര്മജന്റെ സിനിമാ കരിയർ ഉൾപ്പെടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News