‘പിഷാരടി എന്നെ വിളിച്ച് ചീത്തപറഞ്ഞു’; സ്വന്തം ഭാര്യയെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം വെളിപ്പെടുത്തി ധര്‍മജന്‍

സ്വന്തം ഭാര്യയെ രണ്ടാമത് വിവാഹം കഴിക്കാനുള്ള കാരണം വെളിപ്പെടുത്തി നടന്‍ ധര്‍മജന്‍. വിവാഹവുമായി ബന്ധപ്പട്ടെ് ധര്‍മജന്‍ രാവിലെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ‘ഭാര്യ വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ’ എന്നു പറഞ്ഞായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പിഷാരടി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, ”നീ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലേ, ചത്തുപോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്നു പറഞ്ഞു. അതൊക്കെ ഇതില്‍ ബാധകമാണ്. കല്യാണം ആയിട്ട് എന്താണ് തന്നെ വിളിക്കാത്തതെന്ന് ചോദിച്ച് രാവിലെ സംവിധായകന്‍ ബോബന്‍ സാമുവല്‍ വിളിച്ചിരുന്നു. പരാതികളുണ്ടാകും, പക്ഷേ ഇതൊരു പബ്ലിസിറ്റിക്കു വേണ്ടി ചെയ്ത കാര്യമല്ല- ധര്‍മജന്‍ പരഞ്ഞു. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനുജയും വീണ്ടും വിവാഹിതരായത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നത് കൊണ്ടാണ് നിയമപ്രകാരം ചടങ്ങ് നടത്തിയതെന്ന് ധര്‍മജന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ:ഈ നിമിഷത്തിനായി എന്തേ ഇത്രയും കാലമെടുത്തത്? നയന്‍സിനൊപ്പം നസ്രിയ

‘ഭാര്യ വിവാഹിതയാകുന്നു, വരന്‍ ഞാന്‍ തന്നെ’ എന്ന ധര്‍മജന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഉറ്റ സുഹൃത്തുക്കള്‍ പോലും ധര്‍മജന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞത്. 16 വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് ധര്‍മജനും ഭാര്യ അനുജയും. വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാതിരുന്നതുകൊണ്ടാണ് രജിസ്റ്റര്‍ ചെയ്യുന്നത് ഒരു ചടങ്ങായി മാറ്റാന്‍ ധര്‍മജന്‍ തീരുമാനിച്ചതെന്ന് ധര്‍മജന്‍ പറഞ്ഞു. നിര്‍മ്മാതാവ് ബാദുഷയുടെ ഭാര്യ മഞ്ജുവായിരുന്നു ഒരു സാക്ഷി. മക്കളുടെ സാന്നിധ്യത്തില്‍ വീണ്ടും വിവാഹം കഴിച്ചതില്‍ സന്തോഷമുണ്ടെന്നു ഭാര്യ അനുജ പറഞ്ഞു. എല്ലാവരും നിര്‍ബന്ധമായും വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും ഈ വിവാഹം അതിനൊരു പ്രചോദനമാക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.

ALSO READ:നിശബ്ദ ലോകത്തെ കായിക പ്രതിഭ; വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമായി മഹാരാഷ്ട്രയിലെ മലയാളി യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News