വിവിധ ആവശ്യങ്ങളുന്നയിച്ച് സിഎസ്ബി ബാങ്ക് ജീവനക്കാര്‍ നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി

ബാങ്കിങ് മേഖലയില്‍ നടക്കുന്ന വിവിധ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് സിഎസ്ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി) സംഘടിപ്പിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി. ബാങ്കിങ് മേഖലയില്‍ നടപ്പാക്കിയ 11,12 ഉഭയകക്ഷി കരാറുകള്‍ സിഎസ്ബി ബാങ്കില്‍ നടപ്പാക്കുക, തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടായിരുന്നു സമരം. തിരുവനന്തപുരം ബാങ്ക് സോണല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി സി. കെ. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സിഎസ്ബി സ്റ്റാഫ് ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതിന്‍ മുരളി, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സനില്‍ ബാബു, എഫ്.എസ്. ഇ .ടി.ഒ ജില്ലാ സെക്രട്ടറി ജി. ശ്രീകുമാര്‍, സി.എസ്.ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജെറിന്‍ കെ. ജോണ്‍, ബെഫി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. വി.ജോര്‍ജ്ജ് , ബെഫി സംസ്ഥാന ജോ.സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത്,

ALSO READ: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസിന് നിരക്കാത്തത് : മന്ത്രി വി ശിവൻകുട്ടി

വൈസ് പ്രസിഡന്റ് കെ. ഹരികുമാര്‍, ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാര്‍, സെക്രട്ടറി എന്‍.നിഷാന്ത്, സ്റ്റേറ്റ് ബാങ്ക് റിട്ടയരീസ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.ജോസ്, ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി. എസ്.ശ്രീകുമാര്‍, സി.എസ്.ബി.എസ്.എഫ് അഖിലേന്ത്യാ കമ്മിറ്റി അംഗം സി.പി. അമല്‍, സിഎസ്ബി സ്റ്റാഫ് ഫെഡറേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ജെ.ആര്‍. പാര്‍വതി, അഖിലേന്ത്യാ പ്രസിഡന്റ് പി. ജി. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ സമരങ്ങളുടെ ഭാഗമായി 2025 ജനുവരി 15ന് കോട്ടയം സോണല്‍ ഓഫീസിന് മുന്നിലും സംഘടന ധര്‍ണ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News