അവസാനം വരെ പൊരുതി, ശിഖർ ധവാന് സെഞ്ച്വറി നഷ്ടമായത് ഒരു റണ്ണിന്!

ശിഖർ ധവാന്റെ ബാറ്റിംഗ് മികവിൽ പഞ്ചാബിനെതിരെ ഹൈദരാബാദിന് 144 റൺസ് വിജയലക്ഷ്യം. തുടക്കം മുതൽക്കേ വിക്കറ്റുകൾ കളഞ്ഞുകുളിച്ച പഞ്ചാബിനെ ധവാന്റെ മിന്നുന്ന ഇന്നിങ്‌സാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ടോസ് നേടിയ ഹൈദരാബാദ് പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തീരുമാനം ശരിയായെന്ന പോലെ തുടക്കം മുതൽക്കേ ഹൈദരാബാദ് കളി പിടിച്ചടക്കി. 88 റൺ ആയപ്പോഴേക്കും 9 വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ പിന്നെ ഒറ്റക്ക് കരകയറ്റിയത്‌ ശിഖർ ധവാന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ്. ആദ്യ ഇന്നിങ്സിലെ അവസാന ബോൾ വരെ സ്‌ട്രൈക്കിൽ നിന്ന ധവാന് ഒരു റണ്ണിനാണ് സെഞ്ച്വറി നഷ്ടമായത്. അവസാന ബോളിൽ സിക്സ് നേടിയപ്പോൾ ധവാൻ കൃത്യം 99 നോട്ടൗട്ട് എന്ന സ്‌കോറിൽ !

ഹൈദരാബാദിന് വേണ്ടി മായങ്ക് മർകണ്ഡേ നാല് വിക്കറ്റുകൾ സ്വന്തമാക്കി. നാല് ഓവറുകളിൽ വെറും പതിനഞ്ച് റൺസ് മാത്രം വഴങ്ങിയാണ് ഈ പ്രകടനം എന്നത് ശ്രദ്ധേയമാണ്. മൂന്ന് ഓവറുകളിൽ വെറും 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകളെടുത്ത മാർക്കോ ജെൻസണും മികച്ച പ്രകടനം കാഴ്ചവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News