കൈരളി റിപ്പോര്‍ട്ടറോട് ആക്രോശിച്ചും അസഭ്യം പറഞ്ഞും ധീരജ് വധക്കേസ് പ്രതികള്‍; സംഭവം കോടതി വളപ്പില്‍

കൈരളി ഇടുക്കി ന്യൂസ് റിപ്പോര്‍ട്ടര്‍ ജോസില്‍ സെബാസ്റ്റ്യനോട് ആക്രോശിച്ചും അസഭ്യം പറഞ്ഞും ധീരജ് വധക്കേസ് പ്രതികള്‍. ഇടുക്കി മുട്ടത്തുള്ള ജില്ലാ കോടതി സമുച്ചയത്തില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം. ധീരജ് വധക്കേസിലെ പ്രതികളായ നിഖില്‍ പൈലി, ടോണി എബ്രഹാം എന്നിവരാണ് ജോസില്‍ സെബാസ്റ്റ്യനെ അപമാനിച്ചത്. പ്രതികള്‍ കോടതി സമുച്ചയത്തിനുള്ളില്‍ കയറവേ ജോസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് പ്രകോപനത്തിന് കാരണം.\

ALSO READ:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; പവന് 240 രൂപ കൂടി

ധീരജ് വധക്കേസിലെ ഒന്നാംപ്രതിയാണ് നിഖില്‍ പൈലി, മൂന്നാം പ്രതിയാണ് ടോണി എബ്രഹാം. എന്തിനാണ് ദൃശ്യം പകര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടറോട് ചോദിക്കുകയും തുടര്‍ന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തതോടെയാണ് പ്രതികള്‍ ആക്ഷേപിച്ചത്. ‘കുടുംബത്തിലുള്ള പെണ്ണുങ്ങള്‍ക്ക് കല്യാണം ആലോചിക്കാനാണോ വീഡിയോ എടുത്തത്. കോടതിക്ക് അകത്തായി പോയി അല്ലെങ്കില്‍ കാണിച്ചു തരാം’ എന്നായിരുന്നു പ്രതികളുടെ ആക്രോശം. അതേസമയം, ധീരജ് വധക്കേസ് കോടതി വിചാരണ നടപടികളിലേക്ക് കടന്നു.

ALSO READ:രാഹുൽ ഗാന്ധിയെ കൊണ്ട് ഇടത് പക്ഷത്തിനെതിരായി സംസാരിക്കാൻ പ്രേരിപ്പിച്ചത് കേരളത്തിലെ കോൺഗ്രസാണ്: സച്ചിൻദേവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News