ധീരജ് വധക്കേസ് മുഖ്യപ്രതി നിഖില്‍ പൈലി യൂത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക്; ശുപാര്‍ശ നല്‍കിയത് ചാണ്ടി ഉമ്മന്‍

ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖില്‍ പൈലി യൂത്ത് കോണ്‍ഗ്രസ് ഔട്ട് റീച്ച് സെല്‍ സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍. ദേശീയ ചെയര്‍മാന്‍ ചാണ്ടി ഉമ്മനാണ് കൊലക്കേസ് പ്രതിയെ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. ഔട്ട്റീച്ച് സെല്‍ ദേശീയ ചെയര്‍മാന്‍ ചാണ്ടി ഉമ്മനാണ് ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.

യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലി കേസില്‍ ഒന്നാം പ്രതിയാണ്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിന്‍ ഉപ്പുമാക്കല്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്, കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട് നാണിക്കുന്നേല്‍ നിതിന്‍ ലൂക്കോസ് എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍.

Also Read : പുനർജനി കേസ്‌: വി.ഡി സതീശനെതിരായ തെളിവുകള്‍ വിജിലന്‍സിന് കൈമാറി പരാതിക്കാര്‍

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ പുറമേനിന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു ക്രിമിനല്‍സംഘം ക്യാമ്പസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് തടഞ്ഞ വിദ്യാര്‍ഥികളായ അഭിജിത്ത്, ധീരജ്, അമല്‍, അര്‍ജുന്‍ എന്നിവരെ ക്രിമിനല്‍സംഘം ക്രൂരമായി ആക്രമിച്ചു. ഇതിനിടെ, നിഖില്‍ പൈലി പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് അഭിജിത്തിന്റെ ഇടതുനെഞ്ചിലും അമലിന്റെ വലതുനെഞ്ചിലും കഴുത്തിന്റെ ഇടതുഭാഗത്തും കുത്തിയിറക്കുകയായിരുന്നു.

ഇതിനുശേഷം ജില്ലാ പഞ്ചായത്ത് ഓഫീസ് ഭാഗത്തുകൂടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിഖിലിനെ ധീരജ് തടയാന്‍ ശ്രമിച്ചപ്പോഴാണ് നെഞ്ചില്‍ കുത്തി കൊന്നത്. മരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും പ്രതികള്‍ക്കെല്ലം കുറ്റകൃത്യത്തില്‍ ഒരേപോലെ പങ്കുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും നിഖില്‍ പൈലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News