തീയേറ്റര്‍ റിലീസിന് ഒരുങ്ങി ധോണി എന്റര്‍ടൈന്മെന്റ്സ് ആദ്യ ചിത്രം ‘എല്‍ ജി എം’

ക്രിക്കറ്റ് താരം എം എസ് ധോണിയുടെ പ്രൊഡക്ഷന്‍ കമ്പിനിയായ ധോണി എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിച്ച ആദ്യ സിനിമ റിലീസിനൊരുങ്ങുന്നു. ‘എല്‍ ജി എം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം രമേശ് തമിഴ് മണിയാണ് സംവിധാനം ചെയ്യുന്നത്.

കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധോണി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രം കൂടിയാകും എല്‍ ജി എം എന്നും പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയുണ്ടെന്നും സംവിധായകന്‍ രമേശ് തമിഴ്മണി പറഞ്ഞു.

Also Read: ജോ ബൈഡന് ഭയം; അമേരിക്കൻ പ്രസിഡൻ്റിനെതിരെ ട്രംപ്

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും ഉടന്‍ തന്നെ ഔദ്യോഗികമായി അറിയിക്കും. എം എസ് ധോണിയും ഭാര്യ സാക്ഷിയും ചടങ്ങില്‍ പങ്കെടുക്കും.

ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 70 ലക്ഷത്തിലധികം പേരാണ് കണ്ടത്. ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്.കേരളത്തിലും ചിത്രം റിലീസിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News