‘ഇത് അവസാന ഘട്ടമാണ് ‘,  ജയത്തിന് ശേഷം ധോണിയുടെ വെളിപ്പെടുത്തല്‍

ഇന്നലെ നടന്ന ചെന്നെ ഹൈദരാബാദ് മത്സരത്തില്‍  വിജയം നേടിയതിന് ശേഷമുള്ള  എംഎസ് ധോണിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. തന്‌റെ കരിയറിലെ അവസാന ഐപിഎല്‍ സീസണാകും ഇതെന്ന് സൂചന നല്‍കുന്നതായിരിന്നു അദ്ദേഹത്തിന്‌റെ വാക്കുകള്‍. ‘എന്‌റെ കരിയറിന്‌റെ അവസാന ഘട്ടമാണിത്’ എന്നാണ് അദ്ദേഹം പതിനായിരക്കണക്കിന് കാണികളുടെ മുന്നില്‍ പറഞ്ഞത്. ധോണിയുടെ അവസാന ഐപിഎല്‍ സീസണാകും ഇത്തവണത്തേതെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരിന്നു. 2020 ഓഗസ്റ്റ് 15 ന് ഇന്‌റര്‍നാഷണല്‍ കരിയറില്‍ നിന്ന് അദ്ദേഹം വിരമിച്ചിരിന്നു. നിലവില്‍ ചൈന്നെ സൂപ്പര്‍ കിങ്‌സ് ടീമിന്‌റെ ക്യാപ്ടനാണ് അദ്ദേഹം.

അതേസമയം എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഹൈദരാബാദിനെതിരെ 135 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 7 വിക്കറ്റും 8 ബോളും ബാക്കി നില്‍ക്കെ സ്‌കോര്‍ മറികടന്നു. ഡിവോണ്‍ കോണ്‍വേ 77 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ജഡേജ നാലോവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 34 റണ്‍സെടുത്ത അഭിഷേക് ഷര്‍മ്മയാണ് ഹൈദരാബാദിന്‌റെ ടോപ്പ് സ്‌കോറര്‍.  ആറ് കളികളില്‍ നാല് ജയവും രണ്ട് തോല്‍വിയുമായി 8 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് സിഎസ്കെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News