ബൈക്കുകളോട് പ്രിയമേറെ; വ്യത്യസ്തമായി അലങ്കരിച്ച ജാവ 42 ബോബര്‍ സ്വന്തമാക്കി ധോണി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് മോട്ടോർ സൈക്കിളുകളോട് പ്രിയമേറെയാണ്. അത്രയധികം വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടും ഇരുചക്ര വാഹനങ്ങളോടുള്ള ധോണിയുടെ കമ്പം കുറയുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. വിന്റേജ് ബൈക്ക്, സ്‌പോര്‍ട്‌സ് ബൈക്ക്, ക്രൂയിസര്‍ ബൈക്ക് തുടങ്ങി എല്ലാ ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.

ഒരിക്കൽ അദ്ദേഹത്തിന്റെ ബൈക്കിന്റെ ഗ്യാരേജ് സന്ദര്‍ശിച്ച മുന്‍ ക്രിക്കറ്റ് താരമായിരുന്ന വെങ്കിടേഷ് പ്രസാദ് ബൈക്ക് ഷോറൂമെന്നാണ് ഇതിനെ പറഞ്ഞത്. ഇപ്പോൾ പുതിയ ഒരു ബൈക്ക് കൂടി സ്വന്തമാക്കി തന്റെ ബൈക്ക് പ്രേമം വീണ്ടും തെളിയിച്ചിരിക്കുകയാണ് ധോണി. ഇത്തവണ അദ്ദേഹം സ്വന്തമാക്കിയത് ജാവയുടെ 42 ബോബര്‍ പതിപ്പാണ്. ജാവ 42 ബോബര്‍ ബൈക്കിന് 2.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍, ധോണിയുടെ ബൈക്കിന്റെ വില ലഭ്യമായിട്ടില്ല. വ്യത്യസ്തമായി കസ്റ്റമൈസ് ചെയ്തുള്ള ബൈക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. പെട്രോള്‍ ടാങ്ക്, സൈഡ് പാനലുകള്‍, മുന്നിലേയും പിന്നിലേയും മഡ്ഗാര്‍ഡ് എന്നിവയില്‍ ഉടനീളം ഗോള്‍ഡന്‍ പിന്‍സ്ട്രിപ്പും കൂടാതെ ബോട്ടില്‍ ഗ്രീന്‍ നിറം നല്‍കിയിട്ടുണ്ട്. ഹാന്‍ഡില്‍ ബാറിന്റെ വശങ്ങളിലായി ഗോള്‍ഡന്‍ ഫിനീഷിങ്ങിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. സിംഗിള്‍ സീറ്റുമായി എത്തുന്ന ഈ മോട്ടോര്‍സൈക്കിളില്‍ കസ്റ്റമൈസ് ചെയ്ത സീറ്റാണ് നല്‍കിയിട്ടുള്ളത്. ഹെഡ്‌ലൈറ്റിലും കസ്റ്റമൈസേഷന്‍ വരുത്തിയിട്ടുണ്ട്.

also read: ഒരൊറ്റ രാത്രി താമസിക്കാന്‍ 83 ലക്ഷം രൂപ, ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടല്‍ സ്യൂട്ട് വിശേഷങ്ങള്‍

സുരക്ഷ ഉറപ്പാക്കുന്നതിനായി സിംഗിള്‍ ചാനല്‍ എ.ബി.എസിനൊപ്പം മുന്നില്‍ 280 എം.എം. വലിപ്പവും പിന്നില്‍ 240 എം.എം. വലിപ്പവുമുള്ള ഡിസ്‌ക് ബ്രേക്കാണ് നല്‍കിയിട്ടുള്ളത്. എക്‌സ്‌ഹോസ്റ്റ് പൈപ്പിന്റെ ഡിസൈന്‍ സ്‌പോര്‍ട്ടിയാക്കുന്നതിനുള്ള ചെറി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നതും ചിത്രങ്ങളില്‍ കാണാം. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.

also read: മനുഷ്യക്കടത്ത് ; രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്

ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. റൈഡ് അനായാസം ആക്കുന്നതിനായി മുന്നില്‍ 35 എം.എം. ടെലിസ്‌കോപിക് ഫോര്‍ക്കാണ് നല്‍കിയിട്ടുള്ളത്. പിന്നില്‍ ഏഴ് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഗ്യാസ് ഫില്‍ഡ് മോണോഷോക്കുമാണുള്ളത്. ജാവ പരേക് മോഡലില്‍ നല്‍കിയിരുന്ന 334 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് 42 ബോബറിലും കരുത്തേകുന്നത്. ഇത് 29.5 ബി.എച്ച്.പി. പവറും 32.74 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News