ഭഗവദ് ഗീതയുമായി ധോണി ആശുപത്രിയിൽ; ചിത്രങ്ങൾ വൈറലാകുന്നു

മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ ധോണിയുടെ കാൽമുട്ടിന്റെ ശസ്ത്രക്രിയ മുംബൈയിൽ വിജയകരം.മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് ധോണി ശസ്ത്രക്രിയയ്ക്ക് വിധേയനായത് . ബുധനാഴ്ച വൈകുന്നേരമാണ് അദ്ദേഹം ശസ്ത്രക്രിയക്കായി ആശുപത്രിയിൽ എത്തിയത്.

Also Read: സ്കൂൾ കിണറിലെ ചെളി നീക്കാൻ ഉള്ളിലിറങ്ങി അധ്യാപികമാർ; അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ചെന്നൈ സൂപ്പർക കിംഗ്സ് സിഐഒ വിശ്വനാഥൻ ധോണിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.മുംബൈയിലെ പ്രശസ്ത ഓർത്തോപീഡിക് ഡോക്ടർ ദിൻഷ പർദിവാലയാണ് ധോണിയുടെ കാൽമുട്ടിന് ശസ്ത്രക്രിയ ചെയ്തത്. ബിസിസിഐ മെഡിക്കൽ പാനലിന്റെ ഭാഗമാണ് ഡോ.പർദിവാല.

Also Read: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം, സംഭവം മംഗളൂരുവില്‍

അതേ സമയം, ധോണി ഭഗവദ് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രങ്ങൾ വൈറലാണ്. ധോണിയുടെ ഭാര്യ സാക്ഷിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കാൽമുട്ടിന് ശസ്ത്രക്രിയയ ചെയ്യുന്നതിന് മുമ്പ് സമ്മർദ്ദം കുറയാനാണ് ധോണി ഭഗവത് ഗീതയുമായി എത്തിയത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കയ്യിൽ ഭഗവത് ഗീതയുമായി കാറിൽ ഇരിക്കുന്ന ധോണിയുടെ ചിത്രവും വൈറലാണ്. ഈ ചിത്രം ഓപ്പറേഷന് മുമ്പുള്ളതാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News