നാല് ക്യാപ്റ്റൻമാർ സഞ്ജുവിൻ്റെ ഒരു പതിറ്റാണ്ട് നശിപ്പിച്ചെന്ന് പിതാവ്

sanju-samson-samson-viswanath

സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ച മുന്‍ ക്യാപ്റ്റന്‍മാര്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവരാണെന്ന് തുറന്നടിച്ച് പിതാവ് സാംസണ്‍ വിശ്വനാഥ്. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് സാംസൻ്റെ പ്രതികരണം.

കോച്ച് ഗൗതം ഗംഭീറിനും ടി20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും നന്ദിയെന്നും രണ്ട് സെഞ്ചുറികളും അവര്‍ക്ക് സമര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമായ പത്ത് വര്‍ഷം ഇനി തിരിച്ചുപിടിക്കും. സെഞ്ചുറി നേട്ടത്തില്‍ അതിയായ സന്തോഷമുണ്ട്.

Read Also: ‘ഈ നിമിഷത്തിനായി കാത്തിരുന്നത് പത്ത് വര്‍ഷം’; സഞ്ജുവിൻ്റെ പ്രതികരണം വൈറലാകുന്നു

ബംഗ്ലാദേശിനോട് സെഞ്ചുറി നേടിയതില്‍ സഞ്ജുവിനെ മുൻ ഇന്ത്യൻ താരം ശ്രീകാന്ത് പരിഹസിച്ചതിനെയും സാംസൺ വിമർശിച്ചു. 26 റണ്‍സ് അടിച്ച ശ്രീകാന്ത് ആണ് നൂറ് അടിച്ച സഞ്ജുവിനെ വിമര്‍ശിക്കുന്നത്. പത്ത് വര്‍ഷം ഇല്ലാതാക്കിയവർ യഥാര്‍ഥ സ്പോര്‍ട്‌സ്മാന്‍മാരാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News