പുതിയ ലുക്കില്‍ ചെന്നൈക്കായി പരിശീലനത്തിനിറങ്ങി ധോണി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ചെന്നൈ സൂപ്പര്‍കിങ്സ് ക്യാമ്പിലെത്തി നായകന്‍ എം എസ് ധോണി. ഐപിഎല്‍ സീസണിനായി സൂപ്പര്‍ കിങ്സ് ക്യാമ്പിനൊപ്പം ചേരാനായി ചൊവ്വാഴ്ചയാണ് ധോണി ചെന്നൈയിലെത്തിയത്. ചെപ്പോക്കില്‍ ബാറ്റുമായി നെറ്റ്സിലിറങ്ങുന്ന താരത്തിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു.

പുതിയ സീസണില്‍ ധോണി തന്നെയാണ് സിഎസ്‌കെയെ നയിക്കുന്നത്. 14ാമത്തെ തവണയാണ് ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനാകുന്നത്. കഴിഞ്ഞ സീസണില്‍ കാലിലെ പരിക്ക് തിരിച്ചടിയായെങ്കിലും ചെന്നൈയെ കിരീട നേട്ടത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു.

Also Read: ഓസ്‌കാർ പുരസ്‍കാരം 2024: മികച്ച സഹനടനെ പ്രഖ്യാപിച്ചു; അവാർഡ് ഓപൻഹെയ്‌മറിലെ പ്രകടനത്തിന്

ഈ മാസം 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും കരുത്തരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഇത്തവണ എംഎസ് ധോനിയുടെ അവസാന സീസണായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നീളന്‍ മുടിയുമായി ധോനി ഇത്തവണ ഇറങ്ങുന്നത് അതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News