നിങ്ങളുടെ സ്റ്റിക്കറുകള്‍ എന്റെ ബാറ്റില്‍ പതിപ്പിക്കുക; പണത്തെക്കാള്‍ ബന്ധങ്ങള്‍ക്ക് വിലനല്‍കുന്ന ക്യാപ്റ്റന്‍ കൂള്‍

ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ സീസണിലേക്കുള്ള എം.എസ് ധോണിയുടെ തയ്യാറെടുപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.നെറ്റ്സില്‍ പരിശീലനത്തിനിടെ ധോണി ഉപയോഗിച്ച ബാറ്റിലെ സ്റ്റിക്കറാണ് എല്ലാവരെയും ആകര്‍ഷിച്ചത്. കുട്ടിക്കാലത്തെ സുഹൃത്ത് പരംജിത്തിന്റെ റാഞ്ചിയിലെ സ്പോര്‍ട്സ് ഷോപ്പിന്റെ പേരാണ് ധോണി ബാറ്റില്‍ സ്റ്റിക്കറായി ഉപയോഗിച്ചത്.

ALSO READ ; ‘വിഷമോ കൂടിയ അളവിലുള്ള മരുന്നുകളോ നല്‍കിയാവാം കുട്ടികളെ കൊലപ്പെടുത്തിയത്’, യുഎസിലെ മലയാളി ദമ്പതികളുടെ മരണം കൊലപാതകം

അതേസമയം ഇത് ആദ്യമായല്ല ധോണി കോടികള്‍ വേണ്ടെന്നുവെച്ച് സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്നത്. ധോണി കരിയറില്‍ പ്രശസ്തിയിലേക്ക് ഉയരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ബിഎഎസ് ബാറ്റിന്റെ നിര്‍മ്മാതാവ് സോമി കോലിയാണ് പഴയ ഓര്‍മകള്‍ ഇപ്പോള്‍ പങ്കുവെച്ചത്.

ALSO READ;  ക്യാപ്റ്റൻ വിക്രം ബത്രയുടെ അമ്മ അന്തരിച്ചു

നിങ്ങളുടെ സ്റ്റിക്കറുകള്‍ എന്റെ ബാറ്റില്‍ പതിപ്പിക്കുക എന്നല്ലാതെ പണത്തെക്കുറിച്ചൊന്നും ധോാണി പറഞ്ഞില്ല. ലാഭകരമായ കരാറാണ് നിങ്ങള്‍ ഉപേക്ഷിക്കുന്നതെന്ന് ഞാന്‍ ധോണിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം വേണ്ടെന്ന് വെച്ചത് കോടിക്കണക്കിന് രൂപയുടെ കരാറാണ്.
അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിയോടും അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞു. റാഞ്ചിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോടും സുഹൃത്ത് പരംജിത്തിനോടും പറഞ്ഞു. എന്നാല്‍ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ധോണി. സ്പോര്‍ട്സ് ലോഞ്ച്പാഡ് എന്ന യൂട്യൂബ് ചാനിലില്‍ പങ്കുവെച്ച വീഡിയോയിലാണ് സോമി കോലി ഇക്കാര്യം വ്യക്തമാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News