ആരാധകനോടൊപ്പം ഒരു ബുള്ളറ്റ് റൈഡ്; വൈറലായി ‘തല’യുടെ വീഡിയോ

DHONI BULLET RIDE WITH A FAN

ബുള്ളറ്റ് പ്രേമിയും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ധോണിയുടെ കയ്യൊപ്പ് തന്റെ വാഹനത്തിൽ പതിയണമെന്ന ആഗ്രഹവുമായി എത്തിയ ആരാധകന്റെ ആവശ്യം കേട്ടപ്പോൾ തന്നെ മഹേന്ദ്ര സിങ് ധോണി അതിനായി തയാറാവുകയായിരുന്നു. ധരിച്ചിരുന്ന സ്വന്തം ജാക്കറ്റ് കൊണ്ട് ബൈക്കിന്റെ പെട്രോൾ ടാങ്ക് തുടച്ചതിനു ശേഷമാണ് മാർക്കർ ഉപയോഗിച്ച് വാഹനത്തിൽ അദ്ദേഹം ഒപ്പിട്ടത്. തന്‍റെ ആഗ്രഹം നിറവേറുന്ന സന്തോഷത്തോടെ ഈ കാഴ്ചയ്ക്ക് സാക്ഷിയായി വാഹനമുടമയും സമീപത്തു തന്നെയുണ്ട്. ബൈക്കിന്റെ വിശേഷങ്ങളെല്ലാം തന്നെ ചോദിച്ചറിഞ്ഞതിനു ശേഷമായിരുന്നു ആരാധകൻ സ്വപ്നത്തിൽ പോലും ചിന്തിക്കാതിരുന്ന ആ കാര്യം സംഭവിച്ചത്.

ALSO READ; ട്രംപിൻ്റെ വമ്പ്; കോടികൾക്കധിപൻ, വൻ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമ, വ്യവസായി..

വാഹനത്തിൽ ഓട്ടോഗ്രാഫ് ചാർത്തിയതിനു ശേഷം ധോണി ബൈക്ക് സ്റ്റാർട്ട് ചെയ്തു നോക്കുകയും ഉടമയെയും പിന്നിലിരുത്തി ഓടിച്ചു പോകുകയുമായിരുന്നു. താരത്തിന്റെ ഈ പ്രവൃത്തിയെ പുകഴ്ത്തി കൊണ്ടുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. നാലര ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

എത്ര ഉന്നതിയിൽ നിൽക്കുന്ന താരമാണെങ്കിലും ഇപ്പോഴും പിന്തുടരുന്ന ഈ എളിമയ്ക്കാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാവരും കയ്യടിക്കുന്നത്. ആരാധകർക്കൊപ്പം എല്ലാക്കാലത്തും നിലകൊള്ളുന്ന, ആർക്കും പ്രചോദനമാകുന്ന വ്യക്തിത്വത്തിന് ഉടമയാണ് ധോണിയെന്നാണ് വിഡിയോയുടെ താഴെയുള്ള കമന്‍റുകളിൽ ആൾക്കാർ പറയുന്നത്.

വളരെ വലിയൊരു വാഹന ശേഖരത്തിനു ഉടമയാണ് മഹേന്ദ്ര സിങ് ധോണി. റാഞ്ചിയിലെ ഫാംഹൗസിൽ കാറുകളുടെയും ബൈക്കുകളുടെയും ഒരു ഷോറൂം തന്നെ ധോണി ഒരുക്കിയിട്ടുണ്ട്. മെഴ്‌സിഡീസ് ബെൻസിന്റെ ജി വാഗൺ മുതൽ അപൂർവമായ നിസാൻ ജോങ്ക പോലുള്ള വാഹനങ്ങളും താരത്തിന്‍റെ പക്കലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News