പാലക്കാട് ധോണിയെ വിറപ്പിച്ച പിടി സെവന്‍ എന്ന കൊമ്പന്‍ കൂട്ടിലായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. വനംവകുപ്പ് പിടിസെവനെ മയക്കുവെടിവെച്ച് പിടികൂടിയത് കഴിഞ്ഞവര്‍ഷം ജനുവരി 22നാണ്. പിടികൂടിയ പിടി സെവൻ ആദ്യ അഞ്ച് മാസം പ്രത്യേക കുട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇപ്പോൾ കൊമ്പനെ കൂടിന് പുറത്താണ് കെട്ടിയിടുന്നത്. പിടി സെവനെ കുങ്കിയാനയാക്കില്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പിടി സെവന്റെ ഭാവി സംബന്ധിച്ച തീരുമാനവും ഇതുവരെ തീരുമാനമായിട്ടില്ല.
2022 നവംബര്‍ മുതലാണ് ഈ കാട്ടുകൊമ്പന്‍ തുടര്‍ച്ചയായി ജനവാസമേഖലയിലേക്ക് ഇറങ്ങാനും ജനങ്ങളെ പരിഭ്രാന്തരാക്കാനും തുടങ്ങിയത്. ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ പി.ടി സെവന്‍ എത്താറുണ്ട്. വിത്തിട്ട പാടം കതിരണിഞ്ഞു തുടങ്ങിയാല്‍ ഇടയ്ക്കിടെ പി.ടി സെവന്‍ കാടിറങ്ങി നാട്ടിലെത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്രയും അപകടകാരിയാകുന്നത് ഈ അടുത്തകാലത്താണ്. ഒരുപക്ഷേ അവിടുത്തെ ജനങ്ങളെപ്പോലെ തന്നെ പി.ടി സെവനും അവിടുത്തെ ഇടവഴികളും തൊടിയും പറമ്പുമെല്ലാം പരിചിതമായിട്ടുണ്ടാവാം.
Also read:അനുവദിച്ചത് 17 കോടി, ആകെ ചെലവാക്കിയത് 5 കോടി; എം പി ഫണ്ട് വിനിയോഗിക്കാതെ രാഹുൽ ഗാന്ധി എം പി
ഇതിനിടയില്‍ പല തരത്തില്‍ പി.ടി സെവനെ പിടികൂടാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമാവുകയായിരുന്നു. കാടിറങ്ങി നാട്ടുകാരെ വിറപ്പിക്കുന്ന കൊലകൊമ്പനെ പിടിച്ചുകെട്ടാന്‍ ദൗത്യ സംഘം എത്തുമ്പോഴേക്കും ഉള്‍ക്കാടുകളിലേക്ക് രക്ഷപെടുകയാണ് പി.ടി സെവന്റെ പതിവ്. 72 അംഗ ദൗത്യസംഘത്തിന്റെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പാലക്കാടിനെ വിറപ്പിച്ച ടസ്‌കര്‍ സെവന്‍ എന്ന പിടി സെവനിനെ വനം വകുപ്പ് പിടികൂടിയത്. ആനയെ മയക്കുവെടി വച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ട് വനത്തില്‍ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here