ചരിത്രം സൃഷ്ടിക്കാൻ വീണ്ടും ദൃശ്യം; കൊറിയൻ ഭാഷയിൽ റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ചലച്ചിത്രം കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു.ആദ്യമായി മലയാളത്തിൽ ഇറങ്ങിയ ദൃശ്യം Ship ചിത്രമാണ് കൊറിയൻ ഭാഷയിൽ പുനർ സൃഷ്ടിക്കാൻ പോകുന്നത്. മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം ഇന്ത്യയിലെ വിവിധ ഭാഷകളിലേയും ബോക്സോഫീസ് കീഴടക്കിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ചായിരുന്നു റീമേക്ക് പ്രഖ്യാപനം നടന്നത്. ദൃശ്യം, ദൃശ്യം 2 എന്നീ രണ്ട് ചിത്രങ്ങളും റീമേക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പാരസൈറ്റ് ചിത്രത്തിലെ നായകനായ സോംഗ് കാംഗ് ഹോയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് സൂചനകൾ.

ദൃശ്യത്തിൻ്റെ ഹിന്ദി റീമേക്ക് നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കൻ കൊറിയയിൽ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേർന്നുള്ള ഇന്തോ- കൊറിയൻ സംയുക്ത നിർമ്മാണ സംരംഭമാണ് ചിത്രം ഒരുക്കുന്. സോംഗ് കാംഗ് ഹോ, സംവിധായകൻ കിം ജൂ വൂൺ എന്നിവർ ഉടമകളായിട്ടുള്ള നിർമ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.

എന്നാൽ അജയ് ദേവ്ഗൺ നായകനായ ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന രീതിയിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. 2013 ൽ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു ജോസഫ് മലയാളത്തിലാണ് ദൃശ്യത്തിൻ്റെ ആദ്യഭാഗം പുറത്തിറങ്ങുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്തു. മോഹൻലാൽ മറ്റ് ഭാഷകളിലും മികച്ച വിജയം നേടാൻ ചിത്രത്തിനായി. ദൃശ്യത്തിൻ്റെ രണ്ടാം ഭാഗവും ആദ്യം പുറത്തിറങ്ങിയതും ജിത്തു ജോസഫിൻ്റെ സംവിധാനത്തിൽ മലയാളത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News