ഈ ലോക്സഭാ ഇലക്ഷനിൽ ബിജെപിയുടെ മുഖ്യപ്രതിപക്ഷമായി യൂട്യൂബർ. ധ്രുവ് റാഠി എന്ന യൂട്യൂബർ ആണ് പ്രതിപക്ഷ മുന്നണികൾ ഒരുമിച്ച് ഏറ്റെടുക്കേണ്ട ചർച്ചകൾ ജനങ്ങളിലേക്കെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ധ്രുവ് റാഠി തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി എന്നീ 5 ഭാഷകളിൽ പുതുതായി ചാനലുകള്‍ ആരംഭിച്ചു.
ALSO READ:ബിജെപി സ്ഥാനാര്‍ത്ഥിക്ക് നാണമില്ലേയെന്ന് എഐഎഡിഎംകെ; കാരണമിതാണ്
നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വീഡിയോകളാണ് ധ്രുവ് റാഠിയുടേത്.ബിജെപിയെ അതിരൂക്ഷമായി വിമർശിക്കുന്ന വീഡിയോകളാണ് ധ്രുവ് റാഠിയുടേത്. അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ ‘ഇന്ത്യയില്‍ ഏകാധിപത്യ ഭരണമോ?’ എന്ന ധ്രുവ് റാഠിയുടെ വീഡിയോ കൂടുതൽ ആളുകൾ ഏറ്റെടുക്കുകയായിരുന്നു. രണ്ടേമുക്കാല്‍ കോടിയിലേറെ ആളുകൾ ഈ വീഡിയോ കണ്ടത്. ഇതുമാത്രമല്ല തെരെഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് അദ്ദേഹം പുറത്തിറക്കിയ വീഡിയോയും കൂടുതൽ ആളുകൾ കാണുകയായിരുന്നു.തന്റെ വീഡിയോകൾ കൂടുതൽ ആളുകൾ ഏറ്റെടുത്തതോടെയാണ് ധ്രുവ് റാഠി അഞ്ച് ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചത്.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ടം; പശ്ചിമ ബംഗാളിലെ പോളിംഗ് ബൂത്തിൽ സംഘർഷം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here