ഉത്തരേന്ത്യയിൽ മോദിയുടെ ബിജെപി തകർന്നടിഞ്ഞപ്പോൾ അതിന് കാരണക്കാരായ മൂന്ന് മനുഷ്യരെയും ജനാധിപത്യ വിശ്വാസികളായ നമ്മൾ ഓര്മിക്കേണ്ടതുണ്ട്. ധ്രുവ് രാതീ, മുഹമ്മദ് സുബൈര്‍, രവീഷ് കുമാർ എന്നിവർ ബിജെപിക്കെതിരെ നടത്തിയ കാമ്പയിനുകളാണ് സാധാരണക്കാരായ മനുഷ്യരിലേക്ക് യാഥാർഥ്യങ്ങളെ കൊണ്ടെത്തിക്കാൻ സഹായിച്ചത്.
ധ്രുവ് തന്റെ യൂട്യൂബ് ചാനലിലൂടെ മോദിയുടെ കള്ളത്തരങ്ങൾ പൊളിച്ചെഴുതിയപ്പോൾ, മാധ്യമപ്രവർത്തകന്റെ ധർമം കൃത്യമായി നിർവഹിച്ച രവീഷ് കുമാർ മോദിക്കെതിരെ പ്രതികരിച്ചുകൊണ്ടേയിരുന്നു. നിലപടുകൾ മുറുകെ പിടിച്ച് ജോലിയിൽ നിന്നും ഇറങ്ങിവന്ന മാധ്യമ പ്രവര്‍ത്തകനാണ് രവീഷ് കുമാർ. 1994 മുതല്‍ 2022 വരെ 28 വര്‍ഷം ഭരണപക്ഷത്തിന്റെ പ്രതിപക്ഷമായി പ്രവർത്തിച്ച രവീഷ് കുമാർ മാധ്യമപ്രവർത്തകർക്ക് തന്നെ മാതൃകയാണ്.
മുഹമ്മദ് സുബൈര്‍ എന്നയാൾ ആള്‍ട്ട് ന്യൂസ് എന്ന തന്റെ സ്ഥാപനത്തിലൂടെ ഫാക്ട് ചെക്ക് നടത്തി മോദിയുടേയും ബിജെപിയുടെയും കള്ളത്തരങ്ങളെ പൊളിച്ചടുക്കിയതും ഈ കാലഘട്ടത്തിൽ നമ്മൾ കണ്ടതാണ്. സംഘ് പരിവാറിനെതി ധ്രുവിനെ പോലെ തന്നെ തെളിവുകൾ കൊണ്ടാണ് സുബൈറും പൊരുതിയത്. യുപിയിൽ അടക്കം ബിജെപിയുടെ വോട്ടുകൾ കുറഞ്ഞതും, അയോധ്യ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ഫാസിയാബാദിൽ വരെ ബിജെപി പരാജയപ്പെട്ടതും ഈ മൂന്ന് പില്ലറുകളുടെ സ്വാധീനം കൊണ്ടാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here