സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം

2023 ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ക്ക് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിനാണ്. ബുധനാഴ്ചയാണ് ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം പുരസ്‌കാരം പ്രഖ്യാപിച്ചത്. ജനുവരി ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Also read:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവി രാമകൃഷ്ണന്

ഇന്ത്യന്‍ ബാഡ്മിന്റണില്‍ അടുത്തകാലത്ത് സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ സഖ്യമാണ് സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം നേടിത്തന്നതിൽ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇരുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here