ആ പ്രമുഖ നടൻ്റെ ഇടപെടൽ മോശം, എൻ്റെ സുഹൃത്തിൻ്റെ സിനിമയിൽ അയാൾ ഇടപെട്ടു: വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

പൊതു മധ്യത്തില്‍ വളരെ നല്ല ഇമേജുള്ള മുന്‍ നിര നടന്മാരുടെ സിനിമക്കുള്ളിലെ ഇടപെടലുകള്‍ പലതും മോശമാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തൻ്റെ അടുത്തൊരു സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിൽ മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ ആ വലിയ രീതിയില്‍ ഇടപെടല്‍ നടത്തുമായിരുന്നുവെന്നും സിനിമ നന്നാക്കാന്‍ വേണ്ടിയാണ് നടന്‍ ഇടപെടുന്നതെങ്കില്‍ പോലും ഒരു സംവിധായകനെ സംബന്ധിച്ച് അത് മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു.

ALSO READ: ഞങ്ങളുടെ കേരളത്തിൽ നൂറു ശതമാനം സാക്ഷരതയുണ്ട്, അതുകൊണ്ട് മലയാളികൾ സ്മാർട്ട് ആണ്: ദുൽഖർ സൽമാൻ

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്

എന്റെ അടുത്തൊരു സുഹൃത്ത് സംവിധാനം ചെയ്ത സിനിമയിലെ നടന്‍ ആ ചിത്രത്തില്‍ വലിയ രീതിയില്‍ ഇടപെടല്‍ നടത്തുമായിരുന്നു. സിനിമ നന്നാക്കാന്‍ വേണ്ടിയാണ് നടന്‍ ഇടപെടുന്നതെങ്കില്‍ പോലും ഒരു സംവിധായകനെ സംബന്ധിച്ച് അത് മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകും, ആ സിനിമ എഡിറ്റ് ചെയ്ത് കഴിഞ്ഞ ശേഷം ആ നടന്‍ സംവിധായകന്‍ സുഹൃത്തിനോട് പറഞ്ഞത്, എന്റെ സിനിമ കരിയറില്‍ ബോംബ് സമ്മാനിച്ചതിന് നന്ദി എന്നായിരുന്നു. പക്ഷെ ആ സിനിമ ഹിറ്റായി.

ALSO READ: എല്ലാവരും നമ്മളെ പോലെയാകണം എന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ, വിനായകൻ വേറെയൊരു സിസ്റ്റം ഫോളോ ചെയ്യുന്ന ആളാണ്: ആസിഫ് അലി

സിനിമ ഹിറ്റ് ആയ ശേഷം ആ നടന്‍ സംവിധായകനെ അഭിനന്ദിക്കുന്നതിന് പകരം വേറെ ആള്‍ സംവിധാനം ചെയ്തിരുന്നു എങ്കില്‍ കൂടുതല്‍ നന്നായേനെ എന്നാണ് പറഞ്ഞത്. ഈ നടന് ഇന്‍ഡസ്ട്രിയിലും പുറത്തും നല്ല ഇമേജാണ് ഉള്ളത് പക്ഷെ അയാളുടെ ഇടപെടല്‍ വളരെ മോശമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News