‘ലഹരി എൻ്റെ ജീവിതം തുലച്ചു, പ്രണയം പഠനം എല്ലാം ഇല്ലാതാക്കി, ഞാൻ ഇത് പറയാമോ എന്നെനിക്കറിയില്ല: വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

ലഹരിയാണ് തൻ്റെ ജീവിതം തുലച്ചതെന്ന വെളിപ്പെടുത്തലുമായി നടൻ ധ്യാൻ ശ്രീനിവാസൻ. താൻ ഭീകരമായി സിന്തെറ്റിക് ഉപയോഗിച്ച ഒരാളായിരുന്നുവെന്നും, മദ്യവും സിന്തെറ്റിക്കും ഒരുമിച്ച് ഉപയോഗിച്ചപ്പോഴാണ് തനിക്ക് അച്ഛനുമായിട്ടുള്ള പ്രശ്നമൊക്കെ വരുന്നതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ALSO READ: കേരളത്തിലെ പാലങ്ങള്‍ക്ക് അടിയില്‍ കളിയിടങ്ങളും വയോജന പാര്‍ക്കും വരും: മന്ത്രി മുഹമ്മദ് റിയാസ്

‘ഞാൻ ഭീകരമായി സിന്തെറ്റിക് ഉപയോഗിച്ച ഒരാളായിരുന്നു. മദ്യവും സിന്തെറ്റിക്കും ഒരുമിച്ച് ഉപയോഗിച്ചപ്പോഴാണ് എനിക്ക് അച്ഛനുമായിട്ടുള്ള പ്രശ്നമൊക്കെ വരുന്നത്. സിന്തെറ്റിക്കിന്റെ ഇൻഫ്ലുവെൻസ് എനിക്കുണ്ടായിരുന്നു. ഞാൻ ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് തന്നെ ഒരു പിടിത്തവുമില്ലായിരുന്നു. ഇന്ന് അതിന്റെ ഒരുശതമാനം പോലുമില്ല. സിന്തെറ്റിക് ശരീരത്തിൽ നിന്നും ഇറങ്ങി പോയിട്ടില്ലെങ്കിൽ ഇത് രക്തത്തിലങ്ങനെ കിടക്കും. ഇത് ശരീരത്തിലുള്ളപ്പോൾ നമ്മൾ ഭയങ്കര സംഭവമാണെന്ന തോന്നൽ വരും’, ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ALSO READ: അനാവശ്യ വിവാദം നിയമസഭയില്‍ കൊണ്ടുവന്ന് പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങി: എ കെ ബാലന്‍

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ ഇത് പറയാമോ എന്നെനിക്കറിയില്ല. എന്തുകൊണ്ട് ഞാൻ ഇത്രയും സിനിമ ചെയ്യുന്നു എന്നുള്ളതിനുള്ള ഏറ്റവും വലിയ കാരണം എന്റെ റീഹാബാണ്. കാരണം റീഹാബിൽ പോയിട്ട് നിൽക്കാൻ എനിക്ക് പറ്റില്ല. അപ്പോൾ ഞാൻ ഒരു തീരുമാനം എടുത്തു. 2020 തൊട്ടിട്ട് ഒരു മൂന്നു വർഷം ഞാൻ നിർത്താതെ പണിയെടുക്കും. ആ തീരുമാനമാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ഒരു ദിവസം പോലും മദ്യപിക്കാറില്ല. ഒരു ദിവസം പോലും ഞാൻ പണിയെടുക്കാതിരിക്കുന്നില്ല.

ഞാൻ ഭീകരമായി സിന്തെറ്റിക് ഉപയോഗിച്ച ഒരാളായിരുന്നു. മദ്യവും സിന്തെറ്റിക്കും ഒരുമിച്ച് ഉപയോഗിച്ചപ്പോഴാണ് എനിക്ക് അച്ഛനുമായിട്ടുള്ള പ്രശ്നമൊക്കെ വരുന്നത്. സിന്തെറ്റിക്കിന്റെ ഇൻഫ്ലുവെൻസ് എനിക്കുണ്ടായിരുന്നു. ഞാൻ ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് തന്നെ ഒരു പിടിത്തവുമില്ലായിരുന്നു. ഇന്ന് അതിന്റെ ഒരുശതമാനം പോലുമില്ല. സിന്തെറ്റിക് ശരീരത്തിൽ നിന്നും ഇറങ്ങി പോയിട്ടില്ലെങ്കിൽ ഇത് രക്തത്തിലങ്ങനെ കിടക്കും. ഇത് ശരീരത്തിലുള്ളപ്പോൾ നമ്മൾ ഭയങ്കര സംഭവമാണെന്ന തോന്നൽ വരും.

എന്റെ ലൈഫ് തുലച്ചത്, എന്റെ പഠനം ഇല്ലാതാക്കിയത്, എന്റെ പ്രണയം എല്ലാം തുലച്ചത് സിന്തെറ്റിക്കാണ്. അച്ഛനുമായുള്ള ഫ്രിക്ഷനൊക്കെ ആ കാലഘട്ടത്തിലാണ്. അവസാനം ഞാൻ കരഞ്ഞത് ആ സമയത്താണ്. നശിച്ച കാലമായിട്ടാണ് ആ കാലം ഞാൻ കണക്കാക്കുന്നത്. നമ്മളെ ഒന്നും അല്ലാതാക്കി കളയും. നമ്മുടെ ശരീരം ഇല്ലാതാക്കി കളയും.ആരോഗ്യമുണ്ടെങ്കിലല്ലേ വേറെ എന്ത് ഉണ്ടെങ്കിലും കാര്യമുള്ളൂ.

ഞാൻ ഏകദേശം മൂന്നു വർഷം തുടച്ചയായി എന്നും ഉപയോഗിച്ചിരുന്നു. എന്റെ കൂടെയുള്ളവർക്കൊക്കെ അസുഖങ്ങൾ വന്നു തുടങ്ങി, ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ വന്നു തുടങ്ങി. എല്ലാ ബന്ധങ്ങളും ഇല്ലാതായി. അവരൊക്കെ എവിടെയാണെന്ന് പോലും എനിക്കറിയില്ല. എല്ലാം നഷ്ടമായി. പിന്നെ എവിടുന്ന് തുടങ്ങണമെന്നറിയില്ലായിരുന്നു. നിന്റെ പ്രായത്തിൽ നീ ഇതൊക്കെ ചെയ്തിട്ട് ഞങ്ങളെ ഉപദേശിക്കാൻ പാടുണ്ടോ എന്ന് പലരും ചോദിക്കാൻ ചാൻസുണ്ട്. എന്റെ പ്രായത്തിൽ ഞാൻ ഇതൊക്കെ ഉപയോഗിച്ച് നശിച്ചു പോയതുകൊണ്ടാണ് ഞാനിത് പറയുന്നത്. കാരണം നിങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും കിട്ടാൻ പോകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News