‘ആ സിനിമയുടെ രണ്ടാം ഭാഗം ഞാൻ സംവിധാനം ചെയ്യും’: ധ്യാന്‍ ശ്രീനിവാസന്‍

Dhyan Sreenivasan

മലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. 2013ല്‍ വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ത്രില്ലര്‍ ചിത്രമായ ‘തിര’ യിലൂടെയാണ് ധ്യാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്ത് സംവിധാന രംഗത്തും ചുവടുവെച്ചു.

‘തിര’ എന്ന ചിത്രത്തിൽ ശോഭനയ്‌ക്കൊപ്പം വളരെ മികച്ച വേഷമാണ് ധ്യാൻ അവതരിപ്പിച്ചത്. സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയന്‍ ഹീറോയിന്‍’ എന്ന പുസ്തകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ് തിര.

Also read:തലവേദനയില്ല; കങ്കുവയുടെ ശബ്ദം കുറയും

തിര എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് ഏറെ നാളുകളായി സിനിമ ലോകം ചർച്ചചെയ്യുന്ന വിഷയമാണ്. എന്നാൽ ആ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് തിരയ്ക്ക് തീർച്ചയായും ഒരു രണ്ടാംഭാഗമുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. മിക്കവാറും ആ ചിത്രം ധ്യാൻ തന്നെ സംവിധാനം ചെയ്യുമെന്നും പറഞ്ഞു. തിര എന്ന ചിത്രം കൂടാതെ അടി കപ്യരെ കൂട്ടമണി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗവും ഉണ്ടായേക്കാമെന്നും ധ്യാൻ സൂചിപ്പിച്ചു. തിരയുടെ സ്ക്രിപ്റ്റ് ഏകദേശം റെഡിയായിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു.

‘അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഞാൻ മുമ്പും അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് അടി കപ്യാരിന്റെ രണ്ടാംഭാഗവും തിരയുടെ രണ്ടാംഭാഗവും ഉണ്ടാവും.

പക്ഷെ ഇതെപ്പോൾ ഉണ്ടാവുമെന്ന് മാത്രം ചോദിക്കരുത്. എന്തായാലും ഉണ്ടാവും. രണ്ടും പ്ലാനിങ്ങിലുണ്ട്. തിര 2 എന്തായാലും ഉണ്ടാവും. തിര ചിലപ്പോൾ ഞാൻ സംവിധാനം ചെയ്യും. തിരയുടെ സ്ക്രിപ്റ്റ് ഏകദേശം സെറ്റായിട്ടുണ്ട് പക്ഷെ അടി കപ്യാരെ കൂട്ടമണി ഒന്നുമായിട്ടില്ല,’ധ്യാൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News