എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കാൻ ഞാൻ ചേട്ടനോട് പറഞ്ഞു; ധ്യാൻ ശ്രീനിവാസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും. വിനീതിന്റെ പടത്തിന് വേണ്ടി ധ്യാനിന് വണ്ണം കുറയ്‌ക്കേണ്ട ആവശ്യം വന്നപ്പോൾ ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്

ALSO READ: നടന്‍ രൺദീപ് ഹൂഡയും നടി ലിൻ ലൈഷ്‌റാമും മണിപ്പൂരിൽ വിവാഹിതരായി

ചേട്ടന്റെ ഒരു പടം പത്തു വർഷത്തിനുശേഷം ചെയ്യുന്നുണ്ട്. ചേട്ടൻ വിളിച്ചു ഇങ്ങനെ ഒരു സിനിമയുണ്ട് നീ തടി കുറക്കണം എന്ന് പറഞ്ഞു. വേറെ ആരോടും എനിക്ക് നോ പറയാൻ പറ്റും. അത് ഞാൻ ഏട്ടനോടും പറഞ്ഞു ഒരു പോയിൻറ് എത്തിയപ്പോൾ എനിക്ക് പറ്റില്ല എന്ന്. ഞാനിത് പെട്ടെന്ന് കുറച്ചതാണ്. ഭയങ്കര അൺഹെൽത്തിയാണ്.

പടം അനൗൺസ് ചെയ്തു കഴിഞ്ഞതു ശേഷം ഒരു പോയിൻറ് എത്തിയപ്പോൾ എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കിക്കോ എന്ന് ചേട്ടനോട് പറഞ്ഞു. ചേട്ടൻ അങ്ങനെ പറയരുത് എന്ന് പറഞ്ഞു. ആ സമയത്ത് ഞങ്ങൾ തമ്മിൽ ഒരു ചെറിയ ഫ്രിക്ഷൻ വന്നു. സിനിമയ്ക്ക് വേണ്ടിയാണ് തടി കുറക്കണം എന്ന് പറഞ്ഞത്. പെട്ടെന്ന് ഒന്നൊന്നര മാസത്തിൽ ഡയറ്റ് ചെയ്തു വർക്കൗട്ട് ചെയ്ത് ഫുഡ് ഒന്ന് കുറച്ചു.

ALSO READ: ‘അസീസ് നല്ല കലാകാരനാണ്. എന്നാല്‍ എന്നെ അനുകരിച്ചത് ഇഷ്ടപ്പെട്ടില്ല’: നടൻ അശോകന്‍

ഒരു പ്രായം കഴിയുമ്പോൾ ബോഡി പെട്ടെന്ന് റിയാക്ട് ചെയ്യണമെന്ന് നിർബന്ധമില്ല. ഒരു സിനിമ ചെയ്ത സമയത്ത് കാലിൽ കുറച്ച് ഇഞ്ചുറി ഉണ്ടായിരുന്നു . ഈ കാലിലും പ്രശ്നമുണ്ട്. നമ്മൾ പുറമേന്ന് കാണുന്ന പോലെയല്ല. ഇവിടെ ഹെൽത്ത് കണ്ടീഷൻ ഒക്കെ ഡിഫറെൻറ് ആണ്. ഏട്ടന്റെ സിനിമയ്ക്ക് വേണ്ടി അത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News