‘ലഹരി ആരും കുത്തിക്കേറ്റിത്തരില്ല, ബോധമുള്ളവർ ഉപയോഗിക്കില്ല’ ടിനി ടോമിന് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് മലയാള സിനിമ. ഷെയിൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്കിന് പിന്നാലെ നിരവധി നടൻമാർ സിനിമയ്ക്കുള്ളിലെ ലഹരി ഉപയോഗത്തെപ്പറ്റി തുറന്നുപറഞ്ഞിരുന്നു. അതിൽ പ്രധാനപ്പെട്ട വെളിപ്പെടുത്തൽ ടിനി ടോമിന്റേതായിരുന്നു. സിനിമയ്ക്കുള്ളിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളെ തനിക്ക് അറിയാമെന്നും തന്റെ മകനെ പേടി മൂലം സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

ടിനി ടോമിന്റെ ഈ പ്രസ്താവനയെ തള്ളി നടൻ ധ്യാൻ ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. മകന് ബോധമുണ്ടെങ്കിൽ ലഹരി ഉപയോഗിക്കില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. ഒരു വ്യക്തി സ്വയം നശിക്കാൻ തീരുമാനിച്ചാൽ ഏത് വിധേനയും നശിക്കും. ലഹരി ആരും നിർബന്ധിച്ച് കുത്തിക്കേറ്റി തരുന്നതല്ല. നശിക്കാൻ തീരുമാനിച്ചാൽ ഏത് വിധേനയും നശിക്കാമെന്നും ബോധമുള്ള ഒരുത്തനും സ്വയം ലഹരി ഉപയോഗിക്കില്ലെന്നും ധ്യാൻ പറഞ്ഞു.

ഷെയിൻ നിഗവും ശ്രീനാഥ് ഭാസിയും തെറ്റ് മനസിലാക്കി തിരിച്ചുവരണമെന്നും ധ്യാൻ പറഞ്ഞു. ഇരുവരുടെയും വിലക്ക് വലിയ വിവാദങ്ങളിലേക്കാണ് മലയാള സിനിമയെ നയിച്ചത്. സിനിമയിലെ ലഹരി ഉപയോഗത്തിൽ സർക്കാരിന് ഇടപെടേണ്ട സാഹചര്യം വരെയെത്തി. ഇതിനിടയിലാണ് ടിനി ടോം ലഹരിയെപ്പറ്റിയുള്ള പരാമർശങ്ങൾ പറഞ്ഞതും അവ ചർച്ചയായതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News