‘വര്‍ഷങ്ങൾക്കു ശേഷം’ പോലുള്ള ഇമോഷനൽ ഡ്രാമ സിനിമകൾ ഒടിടിയിൽ കണ്ടാൽ തീർച്ചയായും ബോറടിക്കുമെന്ന് തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ‘ഇമോഷനൽ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാൻ പറ്റില്ല. അത്തരം സിനിമകൾക്കു ലാഗ് സംഭവിക്കുകയും പ്രേക്ഷകന് ബോറടിക്കുകയും ചെയ്യുമെന്ന് ധ്യാൻ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സിനിമയിലെ പ്രണവ് മോഹൻലാലിന്റെ മേക്കപ്പിന്റെ കാര്യത്തിലും തനിക്ക് ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നുവെന്നും ധ്യാൻ പറഞ്ഞു. പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തിൽ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാൽ വിനീതിന് അത് ഓക്കെ ആയിരുന്നു. അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ് എന്നും ധ്യാൻ പറഞ്ഞു.
ALSO READ: ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ; പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്
തന്റെ ലുക്ക് ചെയ്തു വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു. അച്ഛനും ലാൽ അങ്കിളുമാണ് സെക്കൻഡ് ഹാഫിലെ ഈ കഥാപാത്രങ്ങൾ ചെയ്യാനിരുന്നത്. അച്ഛന് വയ്യാതായതോടെ ഈ പ്ലാൻ മാറ്റി. കഥയിൽ ഉൾപ്പടെ മാറ്റങ്ങൾ വന്നു. എങ്കിലും ഫസ്റ്റ് ഹാഫിൽ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസൻ സിനിമകളിൽ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോർമുല സിനിമയാണിത്. ഷൂട്ട് ചെയ്യുന്ന സമയത്തും ചില ഭാഗങ്ങൾ ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലെ എന്നു പറഞ്ഞിട്ടുണ്ട്. ഒടിടിയിൽ സിനിമ കണ്ട് പ്രേക്ഷകർ പറയുന്നത് കൃത്യമായ കാര്യങ്ങളാണ്. ഇതൊക്കെ നമുക്ക് മുന്നേ തോന്നിയ കാര്യങ്ങളാണെന്നതാണ് വാസ്തവം. ചേട്ടൻ ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല, അദ്ദേഹം അത് മനഃപൂർവം ഉൾപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് സിനിമയിൽ വിനീത് ഡ്രൈവറായി വരുന്നതിനു പകരം വേറൊരാളെ ഡ്രൈവറുടെ വേഷത്തിൽ വയ്ക്കണമെന്ന് തുടക്കം മുതൽ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ താനും ചേട്ടനും ഒരുമിച്ച് കോംബോ വേണമെന്നത് വിശാഖ് സുബ്രഹ്മണ്യനു നിർബന്ധമായിരുന്നു. ചേട്ടന് ആ റോൾ ചെയ്യാൻ ഒരു താൽപര്യവുമില്ലായിരുന്നു എന്നും ധ്യാൻ വ്യക്തമാക്കി.
ചില സിറ്റുവേഷനൊക്കെ കാണുമ്പോൾ ഇത് ക്ലീഷേ അല്ലേ എന്നു തോന്നും. തിയറ്ററിലും ചെറിയ രീതിയിൽ എനിക്കു ബോറടിച്ചിരുന്നു. ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു. പക്ഷേ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിട്ടും, മ്യൂസിക്കും പരിപാടിയുമൊക്കെയായി അദ്ദേഹം അത് വിജയിപ്പിച്ചെടുക്കും. സിനിമയുടെ കാര്യത്തിൽ ഓരോ ആളുകളുടെയും കാഴ്ചപ്പാട് വ്യത്യാസപ്പെട്ടിരിക്കും. തിയേറ്ററിൽ വന്നപ്പോൾ ഇത്രയേറെ വിമർശനങ്ങൾ സിനിമയ്ക്കു ലഭിച്ചില്ല എന്നും ധ്യാൻ പറഞ്ഞു.
ALSO READ: മൂന്നാർ പട്ടയ വിതരണം; സ്പെഷ്യൽ ഓഫീസറെ നിയോഗിക്കാൻ ഹൈക്കോടതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here