കാരവനിൽ ഇരുന്ന് ലഹരി ഉപയോഗിക്കുന്നവരെ അറിയാം; പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ധ്യാൻ ശ്രീനിവാസൻ

കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്ന ആളുകളെ തനിക്ക് അറിയാമെന്ന് ചലച്ചിത്ര നടൻ ധ്യാൻ ശ്രീനിവാസൻ. വിഷയത്തിൽ പഠനം നടത്തിയതിന് ശേഷം മാത്രമല്ലേ പൊലീസ് നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും സിനിമ ലൊക്കേഷനുകളിലെ പൊലീസിന്റെ ലഹരി പരിശോധനയെ സ്വാഗതം ചെയ്ത് നടൻ ചോദിച്ചു. അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലേ പരാതി നൽകിയിരിക്കുന്നതെന്നും സിനിമക്കുള്ളിൽ മാത്രമല്ല ബാക്കിയുള്ളയിടത്തും ലഹരി ഉപയോഗമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, സിനിമയിലെ ലഹരി ഉപയോഗം തടയാന്‍ സെറ്റുകളില്‍ ഷാഡോപൊലീസിനെ നിയോഗിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍ അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നുപറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് താരസംഘടന എഎംഎംഎ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത് എന്നാണ് സൂചനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News