എന്റെ മകനെന്ന് വിശ്വസിക്കുന്ന’ എന്ന് പറഞ്ഞ് തന്നെ വിവാഹ വേദിയിലേക്ക് ക്ഷണിച്ച അച്ഛന്റെ ആ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ട് ആണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടാണ് ധ്യാന്‍ തന്റെ മനസ് തുറന്നത്. പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ധ്യാന്‍ പറഞ്ഞു.
”എന്റെ മകനെന്ന് വിശ്വസിക്കുന്ന’ എന്ന് പറഞ്ഞ് തന്നെ വിവാഹ വേദിയിലേക്ക് ക്ഷണിച്ച അച്ഛന്റെ ആ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്ട് ആണ്. പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അത് പൊളിറ്റിക്കലി റോങ് ആണ്. എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാവുന്നതേയുള്ളു. അവിടെ ഭീകരമാര്‍ ഇരിക്കുന്നുണ്ട്, പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ പലരും രാഷ്ട്രീയക്കാരും, മന്ത്രിമാരും ഉള്‍പ്പടെ എല്ലാവരും ചിരിച്ചു. സമൂഹം മുഴുവന്‍ ഇന്‍കറക്ട് ആണ്. അപ്പോള്‍ നമ്മള്‍ അതിന്റെ കൂടെ നിന്ന് ചിരിക്കുക അല്ലാതെ എന്താ വഴി.
Also Read : പ്രാങ്ക് കാര്യമായി; കാഴ്ചയില്ലാത്ത അമ്മയ്ക്കും സഹോദരങ്ങൾക്കും മുൻപാകെ 13കാരന് ദാരുണാന്ത്യം
ഇങ്ങനെയൊരു വെല്‍കമിങ് എന്റെ കല്യാണത്തിന് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷച്ചിരുന്നില്ല . എനിക്ക് തോന്നുന്നു പുള്ളി രണ്ട് ദിവസം മുന്നേ തന്നെ ഇവനെ എന്ത് വെച്ച് നാറ്റിക്കുമെന്ന് ആലോചിച്ച് പഠിച്ച് വന്നതാണെന്ന്. പണ്ടൊക്കെ അച്ഛന്റെ മദ്യപാന സഭകളിലേക്ക് തന്നെ വിളിച്ചു വരുത്തി അപമാനിക്കാറുണ്ടായിരുനെന്നും അതും പൊളിറ്റിക്കലി ഇന്‍കറക്ട് ആണ്.
പണ്ട് സ്ഥിരമായിട്ട് പുള്ളിക്ക് ഒരു ശീലമുണ്ടായിരുന്നു. പുള്ളി കൂട്ടുകാരുടെ കൂടെ ഒരുമിച്ച് ഇരിക്കുമ്പോള്‍, പുള്ളിയുടെ മദ്യപാന സഭകളിലേക്ക് രാത്രി എന്നെ വിളിപ്പിക്കും. വിനീതിനെ പോലെയല്ല കൃത്യമായിട്ട് സിനിമയെ പറ്റി ആലോചിക്കുന്ന അവനെക്കാളും ഭയങ്കര ഹ്യൂമര്‍ സെന്‍സുള്ള ആളാണെന്നൊക്കെ പറഞ്ഞ് ആദ്യം എന്നെ രണ്ട് വാക്ക് പൊക്കിപ്പറയും.
പിന്നെ എന്റെ അതെ സ്വഭാവമാണ്. പൊക്കി പറഞ്ഞ് രണ്ട് മിനിട്ട് കഴിഞ്ഞാല്‍ പിന്നെ പറയുക യൂസ്ലെസ്സ്, പഠിക്കുകയുമില്ല, കുറെ പെണ്ണുങ്ങളുടെ കൂടെ ഇങ്ങനെ നടക്കും എന്നൊക്കെ പറഞ്ഞ് എന്നെ അടച്ചങ്ങ് ആക്ഷേപിക്കും. അതും പൊളിറ്റിക്കലി ഇന്‍കറക്ട് ആണ്. ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വെച്ചിട്ട് എന്നെ ഇന്‍സള്‍ട്ട് ചെയ്യും. പൊക്കി പറഞ്ഞതിന്റെ ഇരട്ടിയുടെ ഇരട്ടി ഇന്‍സള്‍ട്ട് ചെയ്തിട്ട് റ്റാറ്റാ ഗുഡ് നൈറ്റ് പറഞ്ഞിട്ട് കടത്തി വിടും.
എന്നാല്‍ വിനീതും അച്ഛനും തമ്മില്‍ പ്രൊഫഷണല്‍ ബന്ധമാണെന്നും താന്‍ ഇളയ മകനായതുകൊണ്ട് തനിക്ക് പ്രത്യേക പരിഗണന കിട്ടാറുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here