ഹൃദയത്തിലെ പല കാര്യങ്ങളും ക്രിഞ്ചായി തോന്നി, പല സാധനങ്ങളും ഇഷ്ടപ്പെട്ടിട്ടില്ല: തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

പതിനെട്ടു മുതല്‍ ഇരുപത്തിയഞ്ചു വരെയുള്ളവരുടെയടുത്ത് ഹൃദയം ക്രിഞ്ചാണെന്ന് പറഞ്ഞാല്‍ അവര്‍ നമ്മളെ അടിച്ചു കൊല്ലുമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഹൃദയം സിനിമയിലെ പല സീനുകളും തനിക്ക് ഇഷ്ട്ടമായിട്ടില്ലെന്ന് ധ്യാന്‍ പറഞ്ഞു.

Also Read : അമ്മ എനിക്കിടാനായി കരുതിയത് ആ കോമഡി പേര്, അതെങ്ങാനും ഇട്ടിരുന്നേല്‍ പണി പാളിയേനെ: ചെമ്പന്‍ വിനോദ്

തന്റെ പുതിയ സിനിമയുമായി ബന്ധപ്പട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധ്യാന്‍. തന്റെ കാലത്ത് തനിക്ക് ആഘോഷിക്കാന്‍ ക്ലാസ്സ്മേറ്റ്‌സ് പോലുള്ള ക്യാമ്പസ് സിനിമകളുണ്ടായിരുന്നുവെന്നും ഇന്നത്തെ തലമുറയുടെ ഇഷ്ട്ടപെട്ട ക്യാമ്പസ് സിനിമ ഹൃദയം പോലുള്ളവയാണെന്നും താരം പറഞ്ഞു.

Also Read : ദേഷ്യമുള്ള എക്സ്പ്രെഷന്‍, കണ്ണിലെ തീവ്രത, ചിരിയുടെ പവര്‍; മമ്മൂക്കയുടെ ആ ലുക്കിന് പിന്നിലെ കഥ ഇങ്ങനെ

അതേസമയം മുപ്പത്തിയഞ്ചിന് മുകളിലുള്ളവര്‍ക്ക് ഹൃദയത്തിലെ പല ഇന്‍സിഡന്റ്‌സും ക്രിഞ്ചായി തോന്നും. ക്രിഞ്ച് ഫെസ്റ്റാണെന്ന് പറയുന്ന ആള്‍ക്കാരുണ്ട്. മോക്ക് ചെയ്യുന്ന ആള്‍ക്കാരുണ്ട്. എന്റെ കാലത്ത് എനിക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ക്ലാസ്സ്മേറ്റ്‌സ് പോലെയുള്ള സിനിമകളുണ്ടായിരുന്നു. കൊറോണക്ക് ശേഷം അവര്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ഹൃദയം മാത്രമല്ലേയുള്ളു.

‘പതിനെട്ടു മുതല്‍ ഇരുപത്തിയഞ്ചു വരെയുള്ളവരുടെയടുത്ത് ഹൃദയം ക്രിഞ്ചാണെന്ന് പറഞ്ഞാല്‍ അവര്‍ നമ്മളെ അടിച്ചു കൊല്ലും. അതേസമയം മുപ്പത്തിയഞ്ചിന് മുകളിലുള്ളവര്‍ക്ക് ഹൃദയത്തിലെ പല ഇന്‍സിഡന്റ്‌സും ക്രിഞ്ചായി തോന്നും. ക്രിഞ്ച് ഫെസ്റ്റാണെന്ന് പറയുന്ന ആള്‍ക്കാരുണ്ട്. മോക്ക് ചെയ്യുന്ന ആള്‍ക്കാരുണ്ട്.

എന്റെ കാലത്ത് എനിക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ക്ലാസ്സ്മേറ്റ്‌സ് പോലെയുള്ള സിനിമകളുണ്ടായിരുന്നു. കൊറോണക്ക് ശേഷം അവര്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ഹൃദയം മാത്രമല്ലേയുള്ളു.

എനിക്ക് ഹൃദയത്തിലെ പല കാര്യങ്ങളും ക്രിഞ്ചായി തോന്നിയിട്ടുണ്ട്. പല സാധനങ്ങളും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. പക്ഷെ ജനറേഷന്‍ ഗ്യാപ് എന്നുള്ളത് സത്യമായിട്ടുള്ള കാര്യമാണ്. ആ ഗ്യാപ് വന്നു കഴിഞ്ഞു.

നമ്മള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ ഒരുപാട് സിനിമകളുള്ളത് കൊണ്ട് നമ്മള്‍ താരതമ്യം ചെയ്യുക ആ സിനിമയുമായിട്ടാണ്. അതിനെ നോക്കുമ്പോള്‍ ഇതൊരു സിനിമയേ അല്ല. പുതിയ തലമുറയിലുള്ളവര്‍ക്കും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്നവര്‍ക്കും ഹൃദയം ഭയങ്കര വര്‍ക്കാണ്. അവര്‍ക്കത് പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.

ആര്‍ക്കെന്ത് ഇഷ്ട്ടപ്പെടും ആര്‍ക്കെന്ത് വര്‍ക്കാവുമെന്ന രീതിയില്‍ ക്ലാസ്സിഫൈ ചെയ്യേണ്ടി വരും. 18നും 30നും ഇടയിലുള്ളവര്‍ക്ക് ഇന്ന തരത്തിലുള്ള സിനിമയാണ് ഇഷ്ട്ടമെന്നും മുപ്പതിന് മുകളിലുള്ളവര്‍ക്ക് വേറെ തരത്തിലുള്ള പടങ്ങളാണ് താല്പര്യമുള്ളതെന്നുമുള്ള വേര്‍തിരിവുണ്ട്. പ്രേമം സിനിമ ഇഷ്ട്ടപെടാത്ത മുപ്പതിന് മുകളിലുള്ള ഒരുപാട് പേരുണ്ട് .

എനിക്ക് തോന്നുന്നു കൂടുതലും മുപ്പതിന് മുകളിലുള്ളവര്‍ ഒ.ടി.ടിയിലോട്ട് മാറി. അവര്‍ വീട്ടിലിരുന്ന് സിനിമ കാണുന്നു. അതുപോലെ പതിനെട്ടിന് മുകളിലുള്ള യുവാക്കളാണ് സിനിമ കാണുന്നത്. പ്രേക്ഷകര്‍ക്ക് അനുസരിച്ച് സിനിമ കാണുന്ന ഒരു കാലമാണിത്,’ ധ്യാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News