ആ സിനിമയില്‍ എനിക്ക് പകരം ഷാരൂഖ് ഖാന്‍ അഭിനയിച്ചാലും അത് പരാജയപ്പെടുമായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

ഞാന്‍ അഭിനയിച്ച് പരാജയപ്പെടുന്ന സിനിമകളില്‍ സാക്ഷാല്‍ ഷാരൂഖ് ഖാനെ കൊണ്ടുവന്ന് അഭിനയിപ്പിച്ചാലും പരാജയപ്പെടുമെന്ന് തുറന്നുപറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ഇപ്പോള്‍ ഇറങ്ങുന്ന ചില സിനിമകള്‍ മോശമാകുമെന്നത് താന്‍ പണ്ടേ കണക്ക് കൂട്ടിയിരുന്നെന്നും താരം ഒരു സ്വകാര്യ യൂട്യൂബ് ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞു.

Also Read : ഭാര്യ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി: ബിരിയാണി വിളമ്പിയും ഗാനമേള നടത്തിയും യുവാവിന്‍റെ ആഘോഷം

നദികളില്‍ സുന്ദരി യമുന പോലുള്ള സിനിമയില്‍ ആര് അഭിനിച്ചാലും വിജയിക്കുമെന്നും ധ്യാന്‍ പറയുന്നു. ഇപ്പോള്‍ ഇറങ്ങിയ എന്റെ സിനിമയെല്ലാം ഞാന്‍ കൊറോണ സമയത്ത് ചെയ്തതാണെന്നും ചില സിനിമകള്‍ അഭിനയിക്കുമ്പോള്‍ തന്നെ ഈ സിനിമ അധികം ഓടില്ലെന്ന് അറിയാമെന്നും ധ്യാന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍:

ഈയൊരു കാലം വരുമെന്ന് ഞാന്‍ രണ്ട് കൊല്ലം മുന്‍പേ വിചാരിച്ചതാണ്. എപ്പോള്‍ വരും എന്നത് മാത്രമായിരുന്നു അറിയാതിരുന്നത്. എന്തായാലും കറക്ട് സമയത്ത് വന്നു. ഒരു സിനിമ മോശമായി കഴിഞ്ഞാല്‍ പിന്നെ അടുത്തതായി വരുന്ന സിനിമയെയും ആളുകള്‍ തള്ളിപ്പറയും. പിന്നെ ഒരു സിനിമ നന്നാവുമ്പോള്‍ നല്ലത് പറയും. അത്രയേയുള്ളു.

ഇപ്പോള്‍ ഇറങ്ങിയ എന്റെ സിനിമയെല്ലാം ഞാന്‍ കൊറോണ സമയത്ത് ചെയ്തതാണ്. ചില സിനിമകള്‍ അഭിനയിക്കുമ്പോള്‍ തന്നെ അറിയാം ഈ സിനിമ അധികം ഓടില്ലെന്ന്. സാധാരണ ഞാന്‍ പ്രൊമോഷനുകളില്‍ പോയി സിനിമകള്‍ നല്ലതാണ് എന്നോന്നും പറയാറില്ല. നദികളില്‍ സുന്ദരി യമുന നല്ലതാണെന്ന് പറഞ്ഞത് അത് നല്ലതായതുകൊണ്ടാണ്. ഞാന്‍ കണ്ട് ഇഷ്ടപ്പെട്ട് നല്ലതാണ് എന്ന് തോന്നിയത് കൊണ്ടാണ്.

Also Read : മലയാളി മോഡലിനെ വിടാതെ പിന്തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ

ഇതിന് മുമ്പ് ഇറങ്ങിയ സിനിമകളുടെ പ്രൊമോഷന് ചെന്ന് ഈ സിനിമ നല്ലതാണ് എന്ന് പറയേണ്ട ആവശ്യം വന്നിട്ടില്ല. മാത്രമല്ല കഴിഞ്ഞ സിനിമ മോശമായതുകൊണ്ട് അടുത്തത് മോശമാവുമോ അടിപൊളിയാവുമോ എന്നൊന്നും പറയാനും പറ്റില്ലല്ലോ.

കുറച്ച് കാലമായി മോശമായ സിനിമയുണ്ട്. പിന്നെ ഒരെണ്ണം നല്ലത് വരും. ഇനിയും കുറച്ച് മോശം സിനിമകള്‍ വരാനുണ്ട്. എന്റെ കാര്യത്തില്‍ കൂടുതലും മോശം സിനിമയാണ്. പ്രൊഡ്യൂസറാണ് ആദ്യം സിനിമ എടുക്കാന്‍ തീരുമാനിക്കുന്നത് ആരാണ് നായകന്‍ എന്നതും അദ്ദേഹമാണ് തീരുമാനിക്കുന്നത്. സിനിമ നല്ലതല്ല എന്ന് അറിയാമെങ്കില്‍ പിന്നെ എന്തിനാണ് അത് എടുക്കാന്‍ പോകുന്നത്.

സിനിമകളുടെ ഉള്ളടക്കത്തിനാണ് പ്രശ്‌നം വരുന്നത്. അതിപ്പോള്‍ ഞാന്‍ അഭിനയിച്ച സിനിമ ഷാരൂഖ് ഖാന്‍ അഭിനയിച്ചാലും പൊട്ടിപ്പോവും. നദികളില്‍ സുന്ദരി യമുന പോലുള്ള സിനിമകള്‍ ആര് അഭിനയിച്ചാലും ജയിക്കുക്കുകയും ചെയ്യും,’ ധ്യാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News