നമ്മള്‍ ഏറെ ആസ്വദിച്ച് കാണുന്ന ഇന്റര്‍വ്യൂ ആരുടേതാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരുടേയും മറുപടി ധ്യാന്‍ ശ്രീനിവാസന്റെ ഇന്റര്‍വ്യൂ എന്നായിരിക്കും. വളരെ രസകരമായാണ് ധ്യാന്‍ തന്റെ ഇന്റര്‍വ്യൂ മുന്നോട്ട് കൊണ്ടുപോകുന്നത്.
തന്നോട് ഏറെ അടുത്ത് നില്‍ക്കുന്ന ആളുകളെ കുറിച്ചുള്ള കഥകള്‍ മാത്രമേ താന്‍ ഇന്റര്‍വ്യൂവില്‍ പറയാറുള്ളൂവെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
ഒരു സമയം കഴിഞ്ഞപ്പോള്‍ അമ്മ എന്നോട് വന്നിട്ട് പറഞ്ഞു ഞാനത് അത്ര എന്‍ജോയ് ചെയ്യുന്നില്ല, നീ നിര്‍ത്തുമോ എന്നെ പറ്റി പറയുന്നതെന്ന്, പിന്നെ ഞാന്‍ അമ്മയെ പറ്റി പൊതുവെ കുറച്ചുവെന്നും ധ്യാന്‍ പറഞ്ഞു.
താന്‍ ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് അറിയുന്നത് കൊണ്ടാണ് അവരെ കുറിച്ചൊക്കെ സംസാരിക്കുന്നതെന്നും ധ്യാന്‍ പറഞ്ഞു. 360 റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍. ആരെങ്കിലും ഇന്റര്‍വ്യൂവിന് വരുമ്പോള്‍ തന്നെ കുറിച്ച് പറയരുതെന്ന് പറയാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
‘എന്നോട് ഇന്റര്‍വ്യൂവില്‍ എന്നെ കുറിച്ച് പറയരുതെന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ അവരെ കുറിച്ച് പറയും. ചെയ്യരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ചെയ്യാനൊരു തോന്നലാണല്ലോ. അതുകൊണ്ട് എന്നോട് പൊതുവെ ആരും അങ്ങനെ വന്ന് പറയാറില്ല.
പിന്നെ ഞാന്‍ എപ്പോഴും എന്നോട് അടുത്ത് നില്‍ക്കുന്ന, അടുത്തറിയുന്ന ആള്‍ക്കാരെ പറ്റിയുള്ള കഥകളൊക്കെയേ പറയാറുള്ളൂ. നമുക്ക് ഒരു പരിചയവുമില്ലാത്ത ആളുകളെ കളിയാക്കാനൊന്നും പറ്റില്ലലോ. നമ്മളെ അറിയാവുന്ന, നമ്മളെ മനസിലാക്കുന്ന ആളുകളെ കുറിച്ച് പറയുമ്പോള്‍, ഇവന്‍ ഇങ്ങനെയാണെന്ന് അറിയാവുന്നത് കൊണ്ടെനിക്ക് കഥകള്‍ പറയാം.
അതുകൊണ്ട് എന്റെ കഥകളിലുള്ള ക്യാരക്ടേഴ്സ് പൊതുവെ എന്റെ അമ്മ, ചേട്ടന്‍, അച്ഛന്‍, എന്റെ അടുത്ത സുഹൃത്തുക്കള്‍, ബേസില്‍, ഒപ്പം വര്‍ക്ക് ചെയ്തിട്ടുള്ളവര്‍ എന്നിവരൊക്കെയായിരിക്കും. അല്ലാതെ പരിചയമില്ലാത്ത ആളുകളെ കുറിച്ച് പറയാന്‍ പറ്റില്ലലോ. എനിക്ക് അവരെ പറ്റി പറായന്‍ സ്വാതന്ത്ര്യമുള്ള ആളുകളെ കുറിച്ച് മാത്രമേ ഞാന്‍ സംസാരിക്കാറുള്ളൂ.
ഒരു പോയിന്റ് വരെ അവരും അത് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് പറയുന്നത്. ഒരു സമയം കഴിഞ്ഞപ്പോള്‍ അമ്മ എന്നോട് വന്നിട്ട് പറഞ്ഞു ഞാനത് അത്ര എന്‍ജോയ് ചെയ്യുന്നില്ല, നീ നിര്‍ത്തുമോ എന്നെ പറ്റി പറയുന്നതെന്ന്, പിന്നെ ഞാന്‍ അമ്മയെ പറ്റി പൊതുവെ കുറച്ചു,’ ധ്യാന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here