‘പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും നല്ല മനുഷ്യനാവില്ല, അച്ഛന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാർക്ക് അഹങ്കാരമുണ്ട്’, ധ്യാനിന്റെ മറുപടി വൈറൽ

അച്ഛന്‍ ശ്രീനിവാസനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ക്ക് അഹങ്കാരമുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസൻ. കുറേ പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും ഒരാള്‍ നല്ല മനുഷ്യനാവാന്‍ പോവുന്നില്ലെന്നും, വായനയിലൂടെ നമ്മള്‍ക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സിംപതി, എംപതി തുടങ്ങിയ ഇമോഷന്‍സ് ഇവര്‍ക്കുണ്ടാകാറില്ലെന്നും മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെ ധ്യാൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്

ALSO READ: ‘ബേലൂർ മഗ്നയുടെ സാന്നിധ്യം’, തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്‌കൂളുകൾക്ക് അവധി

കുറേ പുസ്തകം വായിച്ചതുകൊണ്ട് ഒരിക്കലും ഒരാള്‍ നല്ല മനുഷ്യനാവാന്‍ പോവുന്നില്ല. ഒരിക്കലും ആകില്ല. വായനയിലൂടെ നമ്മള്‍ക്ക് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സിംപതി, എംപതി തുടങ്ങിയ ഇമോഷന്‍സ് ഇവര്‍ക്കുണ്ടാകാറില്ല. ഞാന്‍ കണ്ടിട്ടുള്ള മിക്ക എഴുത്തുകാര്‍ക്കും, അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എവിടെയൊക്കെയോ അഹങ്കാരമുണ്ട്.

ALSO READ: ‘മേരികോമും സഹായിച്ചില്ല’, ‘പി ടി ഉഷയുടേത് വെറും പാഴ് വാക്ക്’, രൂക്ഷ വിമർശനം ഉന്നയിച്ച് സാക്ഷി മാലിക്

ഈ അടുത്ത കാലത്ത് ഇതുപോലെ ‘ക’യുടെ ഒരു സെഷനില്‍ ഒരു എഴുത്തുകാരനോട് ഒരാള്‍ ഒരു ചോദ്യം ചോദിക്കുന്നു, ആ ചോദ്യത്തിനോട് അയാള്‍ ഒഫന്‍ഡഡ് ആവുന്നു, ഒഫന്‍ഡഡ് ആയിട്ട് അതിന് അയാള്‍ കൗണ്ടറായിട്ട് ഒരു മറുപടി കൊടുക്കുന്നു. അതൊരു തഗ്ഗ് മറുപടിയായിക്കണ്ട് ആളുകള്‍ കൈയടിക്കുന്നു.
പക്ഷേ ഇത്രയും വായിച്ച, ഇത്രയും അറിവുള്ള ഒരാള്‍ക്ക് ആ ചോദ്യത്തെ എങ്ങനെ ലൈറ്റ് ഹാര്‍ട്ടഡായിട്ട് സരസമായ മറുപടിയിലൂടെ ഹാന്‍ഡില്‍ ചെയ്യാനറിയാത്തത് അയാളുടെ തോല്‍വിയല്ലേ? പിന്നെ എന്ത് വായന എന്ത് അറിവ്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News