കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനിടയില്‍ അനുഷ്‌ക ഷെട്ടി എന്നെ നോക്കിയിരിക്കുന്നു, ഞാനും കുറേ നോക്കി: ആ അനുഭവം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്‍

താനും ചേട്ടന്‍ വിനീതും നടി അനുഷ്‌ക ഷെട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്‍. ഒരു ദിവസം രാത്രി മദ്രാസിലുള്ള താജ് ക്ലബ്ബ് ഹൗസ് ഹോട്ടലില്‍ ഞാനും ചേട്ടനും കൂടി കയറി. അവിടെയാണെങ്കില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

Also Read : ആ സിനിമ കൂടി പരാജയപ്പെട്ടതോടെ ഞാന്‍ എന്റെ കരിയര്‍ അവസാനിച്ചെന്ന് കരുതി; തുറന്നുപറഞ്ഞ് ലാല്‍ജോസ്

ആ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ അനുഷ്ടകയെ കാണുന്നത്. മദ്രാസിലെ താജ് ക്ലബ്ബ് ഹൗസ് ഹോട്ടലില്‍ വെച്ചാണ് ആദ്യമായി അനുഷ്‌കയെ കണ്ടത്. ആ കൂടിക്കാഴ്ച ഏറെ രസകരമായിരുന്നെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

‘ഒരു ദിവസം രാത്രി മദ്രാസിലുള്ള താജ് ക്ലബ്ബ് ഹൗസ് ഹോട്ടലില്‍ ഞാനും ചേട്ടനും കൂടി കയറി. അവിടെയാണെങ്കില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഞാനും ചേട്ടനും എതിരെയിരുന്ന് കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആസ്വദിക്കുകയായിരുന്നു. ദൂരെ നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

മെഴുകുതിരിയുടെ വെളിച്ചമായത് കൊണ്ട് വ്യക്തമായി കാണാനും പറ്റിയിരുന്നില്ല. ആ പെണ്‍കുട്ടിയുടെ ഓപ്പോസിറ്റ് വേറെ ആരോ ഇരിക്കുന്നുണ്ട്. ഞാനാണെങ്കില്‍ ഇന്റര്‍നാഷണല്‍ വായ്നോക്കിയും. കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഞാനിങ്ങനെ നോക്കുകയാണ്. ഭയങ്കര സുന്ദരി. ആരാണെന്ന് മനസിലാകുന്നുമില്ല. വീണ്ടും നോക്കുമ്പോള്‍ ആ കുട്ടി എന്നെയും നോക്കുന്നുണ്ടായിരുന്നു.

അന്നാണെങ്കില്‍ അനുഷ്‌ക ഷെട്ടി അനുഷ്‌ക ഷെട്ടിയുമായിട്ടില്ല, ധ്യാന്‍ ശ്രീനിവാസന്‍ ധ്യാന്‍ ശ്രീനിവാസനും ആയിട്ടില്ല. അനുഷ്‌ക ഒന്ന് രണ്ട് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. മാധവന്റെ സിനിമയൊക്കെ ചെയ്തിട്ടുണ്ട്. ഇത്രയും പോപ്പുലറായിട്ടില്ല. എന്നാലും എനിക്കൊക്കെ അറിയാമായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്കാരി എഴുന്നേറ്റ് ഞങ്ങളുടെ മുന്നിലൂടെ നടന്നു പോയി. ഞാന്‍ അവരെ ഇങ്ങനെ നോക്കുമ്പോള്‍ അനുഷ്‌കയെ കണ്ടതും ഓപ്പോസിറ്റ് ഇരിക്കുന്ന ഏട്ടന്‍ അനുഷ്‌ക എന്നും പറഞ്ഞ് അന്തംവിട്ടു. ഞാന്‍ ഇരുന്ന് സീറ്റിലെങ്ങാനായിരുന്നു ചേട്ടന്‍ ഇരുന്നതെങ്കില്‍ അനുഷ്‌ക വന്ന് അടിച്ചിട്ട് പോയെനെ എന്ന് എനിക്ക് അപ്പോള്‍ തോന്നി (ചിരി),’ ധ്യാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News