പൊതുവേദിയിൽ വെച്ച് ആസിഫ് അലിയെ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ രംഗത്ത്. സംഭവത്തിൽ രമേശ് നാരായണൻ പറഞ്ഞ മാപ്പ് ഹൃദയത്തിൽ നിന്നും വന്നതല്ലെന്ന് ധ്യാൻ പറഞ്ഞു. രമേഷ് നാരായണന്‍ മുതിര്‍ന്ന സംഗീത സംവിധായകനാണെങ്കിൽ ആസിഫ് ഇപ്പോള്‍ സീനിയര്‍ നടനാണെന്ന് പ്രതികരിച്ച ധ്യാൻ, ആസിഫ് ചെറിയ ചിരിയിലൂടെ അവൻ്റെ വിഷമം ഒതുക്കിയെന്നും പറഞ്ഞു.
ധ്യാനിന്റെ വാക്കുകള്‍
എന്തുകൊണ്ടാണത് ചെയ്തത് എന്ന് എനിക്കറിയില്ല. രമേഷ് നാരായണന്‍ മുതിര്‍ന്ന സംഗീത സംവിധായകന്‍. ആസിഫ് ഇപ്പോള്‍ സീനിയര്‍ നടനാണ്. സംഘാടനത്തില്‍ തന്നെ എനിക്ക് പാളിച്ച തോന്നി. വേദിയില്‍ വച്ച് പുരസ്‌കാരം നല്‍കാത്തതില്‍ രമേഷ് നാരായണന്‍ മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ട് ആസിഫിനെ ശ്രദ്ധിച്ചില്ല എന്നാണ് പറയുന്നത്. അങ്ങനെ ആണെങ്കില്‍ കൂടി നമ്മള്‍ അപമാനിക്കപ്പെട്ട സമയത്ത് മറ്റൊരാളെ അതേ അവസ്ഥയിലൂടെ കൊണ്ടുപോകാന്‍ പാടുണ്ടോ.
വ്യക്തിപരമായി നമുക്ക് പല വിഷമങ്ങളും ഉണ്ടാകും. പക്ഷേ അത് മാധ്യമങ്ങളോടോ മറ്റു വ്യക്തികളോടോ പ്രകടിപ്പിക്കരുത്. അതൊന്നും പൊതുവേദിയില്‍ ചെയ്തുകൂടാ.രമേഷ് നാരായണന്‍ തോളില്‍ തട്ടി എന്നാണ് പറയുന്നത്. അത് കള്ളമല്ലേ. വിവാദമായ ശേഷം മാപ്പ് പറഞ്ഞു. ഇപ്പോള്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. മാപ്പ് പറഞ്ഞാലും അത് അദ്ദേഹത്തിന്റെ മനസ്സില്‍ നിന്ന് വന്നതാണെന്ന് എനിക്ക് തോന്നിയില്ല. ആസിഫ് ചെറിയ ചിരിയിലൂടെ വിഷമം ഒതുക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here