രജിനിയുടെ ജയിലറുമായി ഞങ്ങൾക്ക് മത്സരമില്ല, പക്ഷെ ന്യായം ഞങ്ങളുടെ ഭാഗത്താണെന്ന് ധ്യാൻ ശ്രീനിവാസൻ

ജയിലർ സിനിമയുടെ പേര് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ജയിലർ എന്ന ചിത്രവുമായി തങ്ങൾക്കൊരു മത്സരവുമില്ലെന്ന് ധ്യാൻ പറഞ്ഞു. നിയമപരമായി നീങ്ങാൻ മാത്രമേ നമുക്ക് പറ്റൂ എന്നും, കാരണം തങ്ങളാണ് ആദ്യം ചിത്രത്തിന് ജയിലർ എന്ന പേരിട്ടതെന്നും ധ്യാൻ പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: പ്രമേഹത്തെ നിയന്ത്രിക്കാന്‍ മല്ലിയില, അറിയാതെ പോകരുത് ഈ ഗുണങ്ങള്‍

ധ്യാൻ പറഞ്ഞത്

ജയിലർ എന്ന ചിത്രവുമായി ഞങ്ങൾക്കൊരു മത്സരവുമില്ല. പടത്തിന്റെ പേരിൽ ചെറിയ പ്രശ്നം ഉണ്ടായി. ഞങ്ങൾ പേരുമാറ്റണം എന്ന് പറഞ്ഞ് അവർ നോട്ടീസൊക്കെ അയച്ചു. സ്വാഭാവികമായും അത് മീഡിയവഴി എല്ലാവരെയും അറിയിക്കേണ്ട വിഷയമാണെന്ന് അദ്ദേഹത്തിന് തോന്നി.

ALSO READ: ‘നിങ്ങള്‍ക്കും എന്നോട് ദേഷ്യമാണോ’യെന്ന് എന്ന് ഞാന്‍ ചോദിച്ചു, അതിന് വിജയ് നല്‍കിയ മറുപടി ഞെട്ടിച്ചുവെന്ന് നെല്‍സണ്‍

നിയമപരമായി നീങ്ങാൻ മാത്രമേ നമുക്ക് പറ്റൂ. കാരണം ഞങ്ങളാണ് ആദ്യം ചിത്രത്തിന് ജയിലർ എന്ന പേരിട്ടത്. ഫിലിം ചേമ്പറിൽ ആദ്യം പടം രെജിസ്റ്റർ ചെയ്തതും ഞങ്ങൾ ആണ്. ആ രീതിയിൽ ന്യായം മുഴുവൻ ഞങ്ങളുടെ ഭാഗത്താണ്. പക്ഷെ ഇങ്ങനൊരു വിവാദം ഉണ്ടായപ്പോൾ ഗുണം ഉണ്ടായത് ഞങ്ങൾക്കാണ്. കാരണം ഈ പടത്തിന്റെ പേര് കൂടുതൽ അറിഞ്ഞു.

ALSO READ: സെറ്റിൽ വച്ച് ലുക്ക് കണ്ടപ്പഴേ തോന്നി വിനായകന്‍ ചേട്ടന്റേത് ഭയങ്കര ടെറിഫിക്ക് ക്യാരക്ടര്‍ ആയിരിക്കുമെന്ന്: നടി മിർണ

ഞങ്ങൾ ഈ വിഷയത്തെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. കാരണം ഇത്രയും ആളുകൾ അറിഞ്ഞതുകൊണ്ടാണല്ലോ അതിനെപ്പറ്റി കൂടുതൽ സംസാരിച്ചതും ചർച്ചചെയ്യുന്നതും. അതുകൊണ്ട് ഒരു പ്രൊമോഷനും ഇല്ലാതെതന്നെ ജയിലർ എന്ന മലയാളം ചിത്രം എല്ലാവർക്കും അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News