എന്നോട് ഇപ്പോള്‍ അധികം മിണ്ടാറില്ല, അവന് പേടിയാണ്; പ്രണവിനെ കുറിച്ച് ധ്യാൻ

ധ്യാൻ ശ്രീനിവാസൻ അടുത്തിടെ ഒരു സിനിമയുടെ പ്രമോഷനു പങ്കെടുത്തപ്പോള്‍ വ്യക്തമാക്കിയ ചില കാര്യങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രണവ് മോഹൻലാലിനൊപ്പം ധ്യാൻ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രധാന വേഷത്തില്‍ എത്തുകയാണ് ചീനാ ട്രോഫിയിൽ. എന്താണ് പ്രണവ് മോഹൻലാലിനെ കുറിച്ച് പറയാനുള്ളത് എന്ന് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അടുത്ത വിഷുവിന് ഇറങ്ങുന്ന സിനിമയെ കുറിച്ചല്ലേ എന്ന് ധ്യാൻ ശ്രീനിവാസൻ തിരിച്ച് ചോദിക്കുകയായിരുന്നു.

ALSO READ: ഐപിഎൽ താരം,അഡിഡാസിന്റെ ബ്രാൻഡ് അംബാസിഡർ; റിഷഭ് പന്തിനെ വരെ പറ്റിച്ച മൃണാങ്ക് സിങ്ങിന്റെ ആഡംബര ജീവിതം

നാല് മാസം കഴിഞ്ഞ് ഇറങ്ങുന്ന സിനിമ അല്ലേ, ഇതേ ഉത്തരമല്ലേ ഞാൻ അപ്പോഴും പറയേണ്ടത്. അതൊക്കെ ഞാൻ പിന്നീട് പറയാം. കഥയെഴുതാനുള്ള സാധനങ്ങളുമായി ഞാൻ വരുന്നുണ്ട്, അവന്റെയൊപ്പം ഇരുന്നിട്ട് ഞാൻ അവന്റെ കുറെ കഥകള്‍ പൊക്കിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ എന്നോട് അധികം മിണ്ടാറില്ല, തന്നെ അവന് പേടിയാണ്, എല്ലാം നോട്ട് ചെയ്‍ത് വെച്ചിട്ടുണ്ട് എന്നും തമാശ രൂപത്തിൽ ധ്യാൻ ശ്രീനിവാസൻ പറയുകയാണ്.

സുഹൃത്തുക്കളെ മാത്രമല്ല കുടുംബത്തെയും കുറിച്ചുള്ള കഥകള്‍ തമാശയെന്നോണം ധ്യാൻ ശ്രീനിവാസൻ അഭിമുഖങ്ങളില്‍ വെളിപ്പെടുത്താറുണ്ട്. സിനിമാക്കാരടക്കമുള്ളവര്‍ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖത്തില്‍ കഥാപാത്രങ്ങളായി മാറാറുമുണ്ട്. ധ്യാനിനെ പേടിയാണ് എന്ന് സഹോദരനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ അടക്കമുള്ളവര്‍ സൗഹൃദത്തോടെ തമാശയായി വെളിപ്പെടുത്താറുണ്ട്.

ALSO READ: സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി 3 മെഡിക്കല്‍ കോളേജുകളില്‍ റൂമറ്റോളജി വിഭാഗം; എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News