‘എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ, അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്’; ‘വിവാദങ്ങൾ സിനിമക്ക് ഗുണകരമായി’; ധ്യാന്‍ ശ്രീനിവാസന്‍

പേരിന്റെ സാമ്യം കൊണ്ടുതന്നെ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ മലയാളം ജയിലർ. രജനികാന്ത് ചിത്രം ജയിലറിനൊപ്പം തന്നെ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ധ്യാൻ നായകനായ ജയിലറും.സംഭവത്തിൽ വിവാദങ്ങൾ ഉണ്ടായതിനെ തുടർന്ന് മലയാളം ജയിലറിന്റെ റീലിസ് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 18 നായിരിക്കും ധ്യാനിന്റെ ജയിലര്‍ റിലീസാകുക. ഇപ്പോഴിതാ ജയിലറുമായി ബന്ധപ്പെട്ട വിവാദത്തില്‍ തമാശയായ പ്രതികരണം നടത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

also read:നാടൻ തോക്കുപയോഗിച്ച് ജ്വല്ലറിയില്‍ മോഷണ ശ്രമം; ആളുകള്‍ പിടികൂടി പൊലീസിന് കൈമാറി

അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്, കാരണം എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ എന്നുമാണ് ധ്യാൻ തമാശരൂപേണ പറഞ്ഞത്. എന്നാല്‍ ജയിലര്‍ സീരിയസ് ചിത്രമാണെന്നും. 1950 കളിലെ കാലഘട്ടമാണ് ചിത്രം പറയുന്നതെന്നും. ഇത്തരം ഒരു വേഷം തേടിയെത്തിയത് ഭാഗ്യമാണെന്നും ധ്യാന്‍ പറയുന്നു. രജനികാന്തിന്‍റെ ജയിലറുമായാണ് മത്സരം എന്താണ് അനുഭവം എന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി.

അതേസമയം വിവാദങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ സിനിമക്ക് കൂടുതൽ റീച്ച് കിട്ടിയെന്നും കൂടുതൽ ആളുകളിലേക്ക് ചിത്രം എത്തിയെന്നും നടൻ പറഞ്ഞു.തങ്ങളുടെ സിനിമക്ക് ഈ വിവാദങ്ങൾ ഗുണകരമായി മാറി എന്നാണ് ധ്യാൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

also read:‘നെഹ്റു മ്യൂസിയം ഇനി പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം’; പേര് മാറ്റി കേന്ദ്ര സർക്കാർ

അതേസമയം നേരത്തെ മലയാളം ജയിലര്‍ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ചിത്രത്തിന് തീയറ്റര്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയിരുന്നു. നിലവില്‍ 40 തിയറ്ററുകള്‍ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അതും നഷ്ടപ്പെടുമോ എന്ന ഭയമാണ് തനിക്കുള്ളതെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News