തൃശൂരിൽ ഏതോ ലോഡ്ജിൽ മുറിയെടുത്ത് മദ്യപിക്കുകയാണ്; ബേസിലിനെ വീണ്ടും ട്രോളി ധ്യാൻ

വർഷങ്ങൾക്കുശേഷം എന്ന വിനീത് ശ്രീനിവാസൻ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ധ്യാനും ബേസിലും അടക്കമുള്ളവരുടെ അഭിമുഖങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.പരസ്പരം ട്രോളുകളും തഗുകളുമായി ഇരുവരുടെയും സോഷ്യൽമീഡിയായ ഏറ്റെടുത്തിരുന്നു.

ALSO READ: പ്രമുഖ കൊറിയന്‍ പോപ് ഗായിക പാര്‍ക് ബോ റാം അന്തരിച്ചു

ഇപ്പോഴിതാ ചിത്രം റിലീസിന് ശേഷം ധ്യാനിന്റെ ബേസിലിനെ ട്രോളുന്ന വീഡിയോ വൈറലാകുകയാണ്. മാധ്യമങ്ങളോടായിരുന്നു ധ്യാനിന്റെ ചിരിയുണർത്തുന്ന സംഭാഷണങ്ങൾ.ചിത്രം കണ്ട് തന്റെ പെർഫോമൻസ് ഗംഭീരമായത് കൊണ്ടുള്ള വിഷമത്തിൽ തൃശൂരിൽ ഏതോ ലോഡ്ജിൽ മുറിയെടുത്ത് മദ്യപിക്കുകയാണെന്നായിരുന്നു’ ധ്യാൻ തമാശയായി പറഞ്ഞത്.

അതേസമയം വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിവിൻ പോളിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരക്കുന്നു.ലൗ ആക്ഷൻ ഡ്രാമയ്ക്കുശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നീ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്.

ALSO READ: സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഫൈന്‍ആര്‍ട്‌സില്‍ പി ജി പഠനത്തിന് അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News