ഇതെന്ത് മാജിക് ധ്യാനേ, എങ്ങനെ സാധിച്ചു? മേക്കോവർ കൊണ്ട് വൈറലായി താരം

അവനവന് തന്നെ ബുദ്ധിമുട്ട് ഇല്ലാത്തിടത്തോളം കാലം വണ്ണമുള്ളതും വണ്ണം കുറയുന്നതും ഒരു പ്രശ്‌നമേയല്ല. എന്നാൽ തടി കുറച്ചു വൈറലാകുന്നവരും തടി കൂട്ടി വൈറലാകുന്നവരും ധാരാളമുണ്ട്. സാധാരണയായി സെലിബ്രിറ്റികളാണ് അത്തരത്തിൽ ട്രാൻസ്ഫോർമേഷനുകൾ കൊണ്ട് ശ്രദ്ധിക്കപ്പെടാറുള്ളത്. ഇപ്പോഴിതാ നടൻ ധ്യാൻ ശ്രീനിവാസനും മേക് ഓവർ കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്.

ALSO READ: ഈ ചിത്രം നാസയ്ക്ക് അയച്ചുകൊടുക്കും, എന്റെ താരത്തിനൊപ്പം; മമ്മൂക്കയുമൊത്തുള്ള ചിത്രം പങ്കുവെച്ച് രാധിക

നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിൽ തടി കൂടിയ ലുക്കിൽ പ്രത്യക്ഷപ്പെട്ട ധ്യാൻ ഇപ്പോൾ വണ്ണം കുറച്ചുകൊണ്ടുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ആശങ്കകളും അഭിനന്ദങ്ങളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിനു വേണ്ടിയാണോ ധ്യാൻ തടി കുറച്ചത് എന്നാണ് ആരാധകരുടെ ചോദ്യം.

ALSO READ: ഇസ്രയേൽ നിഷേധിച്ച ജലം മഴയായ് ഗാസയിൽ പെയ്‌തിറങ്ങി, പ്രകൃതി പോലും അതിജീവിക്കുന്ന ജനതക്കൊപ്പം, ചിരിച്ച് കുഞ്ഞുങ്ങൾ; വീഡിയോ

അതേസമയം, തടി കുറയ്ക്കാനും വ്യായാമം ചെയ്യാനും പൊതുവെ തനിക്ക് മടിയാണെന്ന് പല അഭിമുഖങ്ങളിലും ധ്യാൻ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. അതിനെ മുൻനിർത്തി സ്വന്തം ചേട്ടനുവേണ്ടി തടി കുറയ്ക്കുക മാത്രമല്ല എന്തുവേണമെങ്കിലും ചെയ്യുമെന്ന നിലപാടിലാണ് ധ്യാൻ ഇപ്പോഴുള്ളതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, നീരജ് മാധവ്, നിവിൻ പോളി, കലേഷ് രാമാനന്ദ് തുടങ്ങിയ മലയാളത്തിലെ യുവ താരനിരകൾ തന്നെ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News