ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? എങ്കിൽ പ്രമേഹം പരിശോധിക്കാൻ സമയമായി..!

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹത്തിന് പല ലക്ഷണങ്ങൾ ശരീരം കാണിക്കും. എന്നാൽ ഇതൊന്നും പ്രമേഹം കൊണ്ട് മാത്രമാണെന്ന് പറയാൻ കഴിയില്ല. എന്നാലും പ്രമേഹത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കാഴ്ച്ചക്കുറവ്
ശരീരത്തിലെ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിലൂടെ കണ്ണിന്റെ കാഴ്ച്ചയെ ബാധിക്കും. പഞ്ചസാര കൂടുതോറും കണ്ണിന്റെ കാഴ്ച്ച കുറയാൻ സാധ്യതയുണ്ട്.

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ
രക്തത്തിൽ ഗ്ലുക്കോസ് അധികമായാൽ വൃക്കകൾ അത് ഫിൽറ്റർ ചെയ്യാൻ കഠിനമായി പ്രവർത്തിക്കുന്നു. അതിന്റെ ഫലമായി മൂത്രമൊഴിക്കാൻ വർധിക്കുന്നു.

Also read:മാനസിക ആരോഗ്യം സംരക്ഷിക്കണോ? എങ്കിൽ പഞ്ചസാരയോട് നോ പറയൂ..!

വരണ്ട വായയും ചർമവും
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർജ്ജലീകരണത്തിന് കാരണമാകുന്നു. ഇത് വായയും ചർമവും വരണ്ടതാകുന്നു.

മുറിവുകൾ ഉണങ്ങാൻ താമസം
പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ വളരെ താമസം നേരിടും.

മരവിപ്പ്
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിലെ കയ്യിലും കാലിലുമൊക്കെ മരവിപ്പ് ഉണ്ടാക്കിയേക്കാം.

Also read:മടി മാറ്റാം നടക്കാം… ഈ വില്ലനെ തുരത്താം..!

അമിത ക്ഷീണം
അമിത ക്ഷീണമാണ് പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണം. രക്തത്തിലെ അധിക ഗ്ലുക്കോസ് മൂലം ഊർജത്തിന്റെ അളവ് കുറയുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു.

സമ്മർദ്ദം
സഹീറാത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുന്നു.

അമിത വിശപ്പ്
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിത വിശപ്പിനും ദാഹത്തിനും കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News