അതെന്റെ വലിയ തെറ്റ്, ആദിപുരുഷിൻറെ സംഭാഷണം മൂലം ഇന്ത്യ വിടേണ്ടി വന്നു, തൊട്ടതെല്ലാം പിഴച്ചു; വെളിപ്പെടുത്തി മനോജ് മുംതാഷിര്‍

ആദിപുരുഷ് എന്ന വിവാദ ചിത്രം മൂലം ഇന്ത്യ വിടേണ്ടി വന്നുവെന്ന് സംഭാഷണ രചയിതാവ് മനോജ് മുംതാഷിര്‍. ഹൈന്ദവ വികാരത്തെ മുറിപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, പക്ഷേ അന്ന് തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിപ്പോയതെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ALSO READ: പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് പൊളിച്ചു, നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് തീരുമാനം

‘ആ എഴുത്ത് എനിക്ക് സംഭവിച്ച ഒരു തെറ്റായിരുന്നു. വലിയ പിഴവായിരുന്നു ആ സിനിമ. അതേ തുടര്‍ന്ന് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വന്നു. ഒടുവിൽ ഇന്ത്യ വിടേണ്ടി വന്നു. ചിത്രത്തിന്‍റെ പരാജയത്തിനും പിന്നാലെയുണ്ടായ വധഭീഷണിക്കും ശേഷം ഞാന്‍ നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ പഠിച്ചു. സൂക്ഷ്മതയോടെയാണ് ഓരോ ചുവടും ഇപ്പോള്‍ വയ്ക്കുന്നത്’, അദ്ദേഹം പറഞ്ഞു.

ALSO READ: മമ്മൂട്ടിയുടെ ആ സൗണ്ട് മോഡുലേഷൻ മോഹന്‍ലാല്‍ പഠന വിഷയമാക്കി, അത് സാധകം കൊണ്ട് വരുത്തിയെടുത്തതാണ്; ഫാസിൽ

ഹൈന്ദവ വികാരത്തെ മുറിപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ മുംതാഷിര്‍ പക്ഷേ അന്ന് തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായതെന്നും വ്യക്തമാക്കി. ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരില്‍ വലിയ വിമര്‍ശനമാണ് മനോജിന് നേരെയുണ്ടായത്. ഹൈന്ദവ ഗ്രൂപ്പുകളിൽ വലിയ വിമര്ശനങ്ങളാണ് മനോജിനെതിരെ വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News