ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JOB

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ആറിന് രാവിലെ പതിനൊന്നിന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

യോഗ്യത- ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റേനല്‍ ഡയാലിസിസ് ടെക്നോളജി (റെകഗനൈസ്ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍) വിത്ത് പാര മെഡിക്കല്‍ രജിട്രേഷന്‍. പ്രായപരിധി 18-45. ഫോണ്‍- 0467 2217018.

Also read: കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിംഗ് പഠിക്കാം; അപേക്ഷ ക്ഷണിച്ചു

അതേസമയം, കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍, തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

പത്താം ക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. 6 മാസത്തെ കോഴ്സ് ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688/7736925907 എന്ന നമ്പറിലോ അല്ലെങ്കില്‍ www.asapkerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News